കൊക്കക്കോള എനർജിയും സ്മാർട്ട്‌നെസും നൽകുമെന്നും അത് പതിവായി കഴിക്കുന്നതിലൂടെ നമ്മുടെ ജീവിതം തന്നെ മാറി മറിയുമെന്നുമൊക്കെയുള്ള അവാസ്തവം നിറഞ്ഞ പരസ്യങ്ങൾ കണ്ടിട്ടാണ് ഇളംപ്രായത്തിൽ തന്നെ പലരും അതിലേക്ക് ആകൃഷ്ടരാവുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നത്. വാസ്തവത്തിൽ ഈ ചവർപ്പ് രസം കലർന്ന പാനീയം പലർക്കും ആദ്യം അത്രയ്ക്ക് ഇഷ്ടപ്പെടുകയില്ലെങ്കിലും പലവിധ സമ്മർദങ്ങളാലും പ്രലോഭനങ്ങളാലുമാണ് മിക്കവരും അതൊരു പതിവാക്കുന്നത്. ഇത് കുടിക്കുന്നതുകൊണ്ട് പലവിധ ദോഷങ്ങളുണ്ടെന്ന് നമുക്കറിയാമെങ്കിലും പാനീയം അകത്ത് ചെല്ലുന്നതിനെ തുടർന്ന് നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്ന് അധികമാർക്കും അറിയുകയില്ല. ഒരു കാൻ കൊക്കക്കോള കുടിച്ചാൽ പത്ത് മിനുറ്റ് കൊണ്ട് പത്ത് ടീസ്പൂൺ പഞ്ചസാര ശരീരത്തിൽ അലിയുമത്രെ. 20 ാം മിനുറ്റിൽ പഞ്ചസാരയും 40ാം മിനുറ്റിൽ ബ്ലഡ് പ്രഷറും വഷളാകുകയും ചെയ്യും. ഈ ഹാനികരമായ പാനീയം കുടിച്ച് ഒരു മണിക്കൂറിൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഇത്തരത്തിലുള്ളവയാണെന്ന് എത്രപേർക്കറിയാം..?

ഫാർമസിസ്റ്റായ നിരജ് നായിക്കിന്റെ ബ്ലോഗായ ദി റെനെഗേഡ് ഫാർമസിസ്റ്റാണ് ഇതു സംബന്ധിച്ച വിശദമായ വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.കൊക്കക്കോള കുടിക്കുന്നതിനെ തുടർന്ന് നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഏഴ് സ്‌റ്റെപ്പുകളിലൂടെ നിരജ് വിശദീകരിക്കുന്നുണ്ട്.ഇതു പ്രകാരം 330മില്ലീ കാൻ കൊക്കക്കോള കുടിക്കുന്നതിലൂടെ 10 ടീ സ്പൂൺ നമ്മുടെ ശരീരത്തിലെത്തുന്നുവെന്നാണ് ബ്ലോഗർ പറയുന്നത്. ഇത് ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ അളവിനേക്കാൾ രണ്ടര ശതമാനം കൂടുതലാണ്.സാധാരണ ഇത്രയും അളവിലുള്ള പഞ്ചസാര ശരീരത്തിലെത്തിയാൽ അപ്പോൾ തന്നെ ഛർദിക്കേണ്ടതാണ്.

എന്നാൽ കോളയിലടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് കാരണം ഛർദിയുണ്ടാകുന്നില്ല. പഞ്ചസാര ഉള്ളിൽ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. തുടർന്നു അടുത്ത 40 മിനുറ്റിനുള്ളിൽ ബ്ലഡ്ഷുഗർ ഉയരുകയും ഒരു ഉത്തേജകം അനുഭവപ്പെടുകയും ചെയ്യുന്നു. അടുത്ത 60 മിനുറ്റിനുള്ളിൽ ഉത്തേജനം ഇല്ലാതാവുകയും നിങ്ങൾക്ക് മൂത്രമൊഴിക്കാൻ തോന്നുകയും ചെയ്യുന്നു. തുടർന്ന് നിങ്ങൾ അസ്വസ്ഥരാവുന്നു. തുടർന്ന് മിക്കവാറും ഒരു കോള കൂടി കുടിക്കാൻ പ്രേരണ തോന്നുകയും ചെയ്യുന്നു.

ഉയർന്ന തോതിലുള്ള ഫ്രൂക്ടോസ് കോൺ സിറപ്പാണ് കൊക്കക്കോളയെന്നാണ് നിരജ് പറയുന്നത്.എന്നാൽ ഇത് റിഫൈൻഡ് സാൾട്ടും കഫീനും സഹിതം പായ്ക്ക് ചെയ്ത് ആകർഷകമാക്കിയിരിക്കുകയാണ്. സ്ഥിരമായി ഇത്തരം ചേരുവകൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തസമ്മർദം, ഹൃദ്രോഗം , പ്രമേഹം, പൊണ്ണത്തടി എന്നിവ വർധിക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഹൃദയം, ആരോഗ്യം, മനസ് തുടങ്ങിയവയെ സംബന്ധിച്ച് നിങ്ങൾ ശ്രദ്ധ പുലർത്തുന്നുവെങ്കിൽ അടുത്ത പ്രാവശ്യം കോള കുടിക്കുന്നതിന് മുമ്പ് ഇതെല്ലാം ഓർമിക്കുന്നത് നന്നായിരിക്കുമെന്നും നിരജ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരാൾ ഒരു ദിവസം ഏഴര ടീസ്പൂൺ മുതൽ 10 ടീ സ്പൂൺ വരെ പഞ്ചസാര മാത്രമെ കഴിക്കാവൂ എന്ന് എൻഎച്ച്എസ് നിഷ്‌കർഷിക്കുന്നുണ്ട്. അങ്ങനെ വച്ച് നോക്കുമ്പോൾ ഒരു കാൻ കൊക്കക്കോള കഴിക്കുമ്പോൾ ഇതിനേക്കാൾ എത്രയധികം പഞ്ചസാരയാണ് നമ്മുടെ ഉള്ളിലെത്തുന്നതെന്ന് മനസിലാക്കുമ്പോഴാണ് ഇതിന്റെ പ്രത്യാഘാതം നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്.

കോക്കക്കോള കഴിക്കുമ്പോൾ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ഏഴ് സ്‌റ്റെപ്പുകളിലൂടെ നിരജ് വിശദീകരിച്ചിരിക്കുന്നത് താഴെപ്പറയുന്ന വിധത്തിലാണ്.

ആദ്യത്തെ 10 മിനിറ്റിൽ

10 ടീസ്പൂൺ പഞ്ചസാര ശരീരത്തിലേക്ക് കുതിച്ചെത്തുന്നു. പരിധിയിൽ കവിഞ്ഞ പഞ്ചസാരയാണ് എത്തുന്നതെങ്കിലും കോളയിലെ ഫോസ്ഫറിക് ആസിഡിന്റെ സാന്നിധ്യത്താൽ ഇത് ഛർദിച്ച് പോകുന്നില്ല.

20 മിനിറ്റിൽ

ക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു.ഇൻസുലിൻ സ്‌ഫോടനമുണ്ടാകുന്നു.ലിവർ ഇതിനോട് പ്രതികരിക്കുന്നു.

40 മിനിറ്റിൽ

ഫീൻ വലിച്ചെടുക്കൽ പൂർണമാകുന്നു.രക്തസമ്മർദം വർധിക്കുന്നു. ലിവർ കൂടുതൽ പഞ്ചസാര രക്തത്തിലേക്ക് പുറന്തള്ളുന്നു.തലച്ചോറിലെ അഡെനോസിൻ റെസെപ്റ്ററുകൾ തടയപ്പെടുകയും മയക്കം അഥവാ ചെറിയൊരു ലഹരി അനുഭവപ്പെടുകയും ചെയ്യുന്നു.

45 മിനിറ്റിൽ

ഡോപമിൻ ഉൽപാദനം ശരീരം വർധിപ്പിക്കുന്നു.
ഞരമ്പുകളിലൂടെയുള്ള സംജ്ഞാ സംപ്രേഷണത്തിനു സഹായിക്കുന്ന അമിനോ രാസവസ്തുവാണ് ഡോപമിൻ. തലച്ചോറിലെ സന്തോഷ കേന്ദ്രങ്ങൾ ഇതിനാൽ ഉത്തേജിക്കപ്പെടുകയുംചെയ്യുന്നു. ഹെറോയിൻ കഴിക്കുമ്പോഴും ശരീരത്തിൽ ഇത് തന്നെയാണ് സംഭവിക്കുന്നത്.

60 മിനിറ്റിൽ

ഫോസ്ഫറിക് ആസിഡിന് നിങ്ങളുടെ കുടലിന്റെ അടിഭാഗത്തുള്ള കാൽസ്യം, മഗ്‌നീഷ്യം, സിങ്ക് എന്നിവയുമായി സമന്വയമുണ്ടാവുകയും ഉപാപചയ പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും ചെയ്യുന്നു.ഉയർന്ന ഡോസിലുള്ള പഞ്ചസാര, ആർട്ടിഫിഷ്യൽ സ്വീറ്റ്‌നറുകൾ, തുടങ്ങിയവയും ഇതിൽ ചേരുന്നതോടെ മൂത്രത്തിലൂടെ വൻതോതിൽ കാൽസ്യം പുറന്തള്ളാൻ ഇടയാക്കുന്നു.

60 മിനിറ്റിൽ

ഫീൻ ഡൈയൂറെറ്റിക് പ്രോപ്പർട്ടികൾ പ്രവർത്തിക്കാൻ തുടങ്ങുന്നു.തുടർന്ന് മൂത്രമൊഴിക്കാൻ തോന്നുന്നു. ഇതിനെ തുടർന്ന് കാൽസ്യം മഗ്‌നീഷ്യം, സിങ്ക്,സോഡിയം, ഇലക്ട്രോലൈറ്റ്, വെള്ളം എന്നിവ വൻതോതിൽ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

60 മിനിറ്റിൽ

രീരത്തിൽ നിന്ന് വൻതോതിൽ പഞ്ചസാര ഇല്ലാതാവുന്നതോടെ നമുക്ക് അസ്വസ്ഥത അനുഭവപ്പെടും. ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിനോ ശക്തിയുള്ള പല്ലും എല്ലും നിർമ്മിക്കുന്നതിനോ അനിവാര്യമായ കാൽസ്യം പോലുള്ള വസ്തുക്കളുടെ പുറന്തള്ളലും നമുക്ക് അസ്വസ്ഥതയുണ്ടാക്കും. തുടർന്ന് വീണ്ടും ഒരു കൊക്കക്കോള കുടിക്കാനുള്ള പ്രേരണ ശക്തമാവുകയും ചെയ്യും.