ധുരം ജീവാമൃതം എന്നാണ് കവികൾ പോലും പാടിയിട്ടുള്ളത്. പക്ഷേ അത് മനുഷ്യ കുലത്തെ തന്നെ ഇല്ലാതാക്കുന്ന വിഷമാണെന്ന് ശാസ്ത്രം പറയുന്നു. പ്രമേഹം എന്നറിയപ്പെടുന്ന ടൈപ് ടു ഡയബെറ്റിസും പൊണ്ണത്തടിക്കും പഞ്ചസാരയുടെ ഉപയോഗം കാരണമാകുമെന്ന് വളരെു മുമ്പെ തന്നെ തെളിഞ്ഞതാണ്. നമ്മുടെ ജീവിതത്തിന് മധുരം കുറയ്ക്കാൻ നാം തയാറാകുമോ? ഇല്ല.

അതു കൊണ്ടു തന്നെ ലോകമെമ്പാടും പഞ്ചസാരയുടെ ഉപയോഗം ഉയർന്ന തോതിൽ തന്നെ തുടരുന്നു. പക്ഷേ മധുരം നിറഞ്ഞ ഈ അപകടം ഇപ്പോൾ പലരാജ്യങ്ങളും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ലോകത്താകമാനം വ്യാപകമായ അനാരോഗ്യകരമായ മറ്റൊരു ശീലമാണ് പുകവലി. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കാൻ നികുതി കൂട്ടി വില വർധിപ്പിക്കുകയാണ് വിവിധ രാജ്യങ്ങൾ ചെയ്തു പോരുന്നത്. ഇതേ മാതൃകയിൽ അപകടകാരിയായ പഞ്ചസാരയുടെ ഉപയോഗം കുറക്കാൻ മധുര പാനീയങ്ങൾക്ക് ഫ്രാൻസ് അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും പഞ്ചസാരയ്ക്ക് നികുതി കൂട്ടി ഉപഭോഗം കുറക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണങ്ങളും ശക്തിപ്രാപിച്ചു വരികയാണിപ്പോൾ.

ബ്രിട്ടനിൽ ഈ പ്രചാരണത്തിൽ മുൻ നിരയിലുള്ളത് റെസ്ട്രന്റ് ശൃംഖലയുടെ ഉടമയും പ്രമുഖ ടിവി ഷെഫുമായ 39-കാരൻ ജെമീ ഒലിവറാണ്. പഞ്ചസാര ചെകുത്താനാണെന്നും എൻഎച്ച്എസിനു മേൽ ഇതുണ്ടാക്കു വൻ ആഘാതം പ്രതിരോധിക്കാൻ നികുത ഏർപ്പെടുത്തന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ശരാശരി ബ്രിട്ടീഷുകാർ ഒരാഴ്ച 238 ടീസ്പൂൺ പഞ്ചസാരയാണ് അകത്താക്കുന്നതെന്ന് കണക്കുകൾ പറയുന്നു. പ്രൊസസ് ചെയ്‌തെടുത്ത ഭക്ഷ്യവസ്തുക്കൾ മധുരും കൂട്ടിയതാണെന്ന് അറിയാതെയാണിത്.

ബ്രിട്ടനിലെ കുട്ടികളിൽ മൂന്നിലൊന്നും മുതിർന്നവർ മൂന്നിൽ രണ്ടും ഭാഗം പൊണ്ണത്തടിയോ തൂക്കകൂടുതലോ ഉള്ളവരാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിച്ചിട്ടുമുണ്ട്. ഈ രണ്ടു രോഗങ്ങളും പ്രതിവർഷം രാജ്യത്തിനു ഉണ്ടാക്കിവയ്ക്കുന്ന ചെലവ് 50 ലക്ഷം പൗണ്ടാണെന്നും ഇത് 2050-ഓടെ പത്തിരട്ടിയായി വർധിക്കുമെന്നും കണക്കാക്കപ്പെടുന്നു.

പുകയില കഴിഞ്ഞാൽ അടുത്ത അപകടകാരിയാണ് പഞ്ചസാരയെന്ന് ജെറമി പറയുന്നു. ഇക്കാര്യം ഈ വ്യവസായം സൂക്ഷിക്കേണ്ടതുണ്ട്. പുകയിലയ്ക്കു ചെയ്ത പോലെ തന്നെ പഞ്ചാസരയ്ക്ക് നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് കഴിഞ്ഞ വർഷം ഇത്തരമൊരു നികുതി പഞ്ചസാരയ്ക്ക് ഏർപ്പെടുത്തുന്ന കാര്യം നിഷേധിച്ചിരുന്നു. അതേസമയം അദ്ദേഹം കുട്ടികളിലെ പൊണ്ണത്തടിയെ നേരിടാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

'നികുതി ഏർപ്പെടുത്തുന്നതിന് എനിക്ക് ആവേശമൊന്നുമില്ല. പക്ഷേ ഈ പേരിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ കണക്കെടുത്താൽ അത് വളരെ വലുതാണ് മാത്രമല്ല, എൻ എച്ച് എസിൽ എത്തുന്ന 68 ശതമാനം രോഗങ്ങളും പ്രമേഹവുമായി ബന്ധപ്പെട്ടവയാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ കാര്യമായൊരു മാറ്റം ആവശ്യമാണ്,' ജെമി ഒളിവർ പറയുന്നു.