പുനലൂർ: വർക്ക്‌ഷോപ്പ് തുടങ്ങാനായി വസ്തു ഉടമ ഷാജി കുര്യനോ, വാടകക്കാരൻ സുഗതന്റെ മകൻ സുജിത് കുമാറോ വിളക്കുടി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പച്ചക്കളം. ഈ സാഹചര്യത്തിൽ കളക്ടർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കരയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാറിനാണ് തെറ്റായ റിപ്പോർട്ട് കൈമാറിയത്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടു എങ്കിലും രോഗബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ മറുപടി നൽകുവാൻ കഴിഞ്ഞില്ല എന്ന് സുഗതന്റെ മകൻ സുജിത് കുമാർ പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിലാണ് തെറ്റായ ഈ വിവരം ഉള്ളത്.വിളക്കുടി ഗ്രാമപഞ്ചായത്ത് അധികൃതർ കളക്‌റെ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാധ്യത. എഞ്ചിനീയർ ജേക്കബ് വർഗീസ് മുഖേന വസ്തുവിന്റെ ഉടമകൾ ആയ ഷാജി കുര്യൻ,ഷിബു കുര്യൻ,ഷിനോ കുര്യൻ എന്നിവർ ഓൺലൈൻ ആയി പഞ്ചായത്തിന് അപേക്ഷ നൽകിയിട്ടുണ്ട് ഇതിനായി ഫീസ് പഞ്ചായത്തിന് അടച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നും വന്നു കഴിഞ്ഞ് ഡെപ്യുട്ടി കലക്റ്റർ വിളക്കുടി പഞ്ചായത്തിൽ വിളിച്ചു വരുത്തി അപേക്ഷിച്ച രേഖകളുടെ പകർപ്പ് വാങ്ങിയിട്ടുണ്ട്.എന്നും സുഗതന്റെ മകൻ സുനിൽകുമാർ പറഞ്ഞു

എ.ഐ.വൈ.എഫ് പ്രവർത്തകർ വർക്ക്‌ഷോപ്പിന് മുന്നിൽ കൊടി കുത്തിയതിന്റെ മനോവിഷമത്തിലാണ് സുഗതൻ ആത്മഹത്യ ചെയ്തത് . ഫെബ്രുവരി 23നാണ് സുഗതൻ ആത്മഹത്യ ചെയ്തത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം സർവേ നമ്പർ 239/10/10 ൽ 2.83 ആർ മാത്രമാണ് അവിടെ മരണപ്പെട്ട സുഗതൻ വർക്ക്‌ഷോപ്പ് പണിഞ്ഞിട്ടില്ല. വർക്ക്‌ഷോപ്പ് നിൽക്കുന്ന സ്ഥലം സർവേ നമ്പർ 239/10/12 ൽ 8.09 ആർ ആണ് അവിടെ ആണ് വർക്ക്‌ഷോപ്പ് നിൽക്കുന്നതും ഈ സ്ഥലത്താണ് എ.ഐ.വൈ.എഫ് കൊടി കുത്തിയതും സമരം ചെയ്തതും ഈ സ്ഥലം ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്തത് ആണെന്ന് പത്തനാപുരം തഹസീൽദാർ പിന്നീട് പറയുകയും ചെയ്തു.എന്നിട്ടും റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്കോ -എ.ഐ.വൈ.എഫിനൊ അത് മനസിലായില്ല എന്ന് വിശ്വസിക്കാൻ പ്രയാസം.

വിളക്കുടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കയ്യേറ്റങ്ങൾ ഒരുപാട് നടന്നിട്ടുണ്ട്.എന്നാൽ അന്ന് അതിനെല്ലാം ഒത്താശ ചെയ്തു കൊടുത്തവർ ഒരു പാവം പ്രവാസി തന്റെ ഉപജീവനത്തിന് വേണ്ടി ഒരു പ്രസ്ഥാനം തുടങ്ങാൻ വന്നപ്പോൾ വർക്ക്‌ഷോപ്പിന്റെ പണികൾ തീരുംവരെ കാത്തിരുന്നിട്ടു കൊടി കുത്തി നിർമ്മാണം തടയുകയായിരുന്നു.കൂടാതെ പ്രവാസി സുഗതനെ പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞു നടത്തിച്ച ശേഷം കയ്യൊഴിഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതി ചേർക്കപ്പെട്ട പ്രവർത്തകർക്ക് ജാമ്യം കിട്ടിയതിന് ആഹ്ലാദപ്രകടനം നടത്തി എ.ഐ.വൈ.എഫ് അപഹാസ്യരായിരുന്നു.

പ്രവാസി സുഗതന്റെ മരണത്തിൽ കുറ്റാരോപിതരായവർ തന്നെ കഴിഞ്ഞ ഏപ്രിൽ ഒന്നിന് അഞ്ചൽ കുരുവിക്കോണത്തു ബസും കാറും കൂട്ടിയിടിച്ചു എന്ന് പോസ്റ്റ് ഇടുകയും സോഷ്യൽ മീഡിയയിൽ അത് അനേകർ ഷെയർ ചെയ്യുകയും ആ പോസ്റ്റ് വൈറൽ ആവുകയും ചെയ്തു. ഇത് വ്യാജമാണ് എന്ന് പിന്നീട് തെളിഞ്ഞു. വ്യാജ വാർത്ത പരത്തിയവരെ സോഷ്യൽ മീഡിയയിൽ ഉള്ള ചില എ.ഐ.വൈ,എഫ് -സിപിഐ പ്രവർത്തകർ ചോദ്യം ചെയ്യുകയും ഉത്തരവാദിത്വ സ്ഥാനംവഹിക്കുന്ന ഇവർ യാതൊരു മടിയും കൂടാതെ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചോദ്യം ചെയ്തവരെ വിരട്ടുകയും ചെയ്യുന്നതാണ് പിന്നീട് കണ്ടത് തുടർന്ന് ശക്തമായ എതിർപ്പ് വന്നതിനു ശേഷം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ ജില്ല കലക്റ്റർ തെറ്റായ വിവരം നൽകിയത് റവന്യു വകുപ്പിലെ ഉന്നതരുടെയും സിപിഎയെയുടെയും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് ആണെന്നാണ് ലഭിക്കുന്ന സൂചനകൾ.