കോട്ടയം:പൊലീസിന് എന്തുമാകമല്ലോ!എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴിപോലെയായി കോതനെല്ലൂരിലെ ഒരു പൊലീസുകാരന്റെ കാര്യം.വിവാഹ വാഗ്ദാനം നൽകി കൂടെ പാർപിച്ചു യുവതിയെ നാലര വർഷക്കാലം പീഡിപ്പിച്ച പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം എം.എസ്‌പിയിലെ പൊലീസുകാരനായ കോട്ടയം കോതനല്ലൂർ സ്വദേശിയായ സുജേഷ് സുകുമാരൻ (30) ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിനിയായ യുവതി കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ പരാതിയെ തുടർന്നാണ് നടപടി. തളിപ്പറമ്പ് പൊലീസും കടുത്തുരുത്തി പൊലീസും സംയുക്തമായാണ് പ്രതിയെ കോതനല്ലൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പണവും മാനവും തട്ടിയെടുത്ത ശേഷം കടന്നുകളഞ്ഞ പൊലീസുകാരൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതായ വിവരമറിഞ്ഞ യുവതി കടുത്തുരുത്തിയിലെത്തി വാർത്താ സമ്മേളനം നടത്തിയാണ് താൻ ചതിക്കപെട്ട വിവരവും പരാതിയെ കുറിച്ചു പറഞ്ഞത്.

സഹോദരിയുടെ വിവാഹം കഴിഞ്ഞാലുടൻ വീട്ടുകാരറിഞ്ഞു വിവാഹം കഴിക്കാമെന്നായിരുന്നു യുവതിയെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിനിടെയിൽ യുവതിയുടെയും മകളുടേയും സ്വർണവും വാങ്ങിയെടുത്ത് ഇയാൾ വിറ്റതായും യുവതി പറഞ്ഞു. ഒരുമിച്ചു ജീവിക്കുന്നതിനിടെയിലാണ് യുവാവ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. ഇതിനെ ചൊല്ലി ഇരുവരും വാക്ക് തർക്കമുണ്ടായപ്പോൾ, പൊലീസുകാരൻ തന്നെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. അമ്മയെ മർദിക്കുന്നത് കണ്ട് ഓടിച്ചെന്ന മകനെയും ഇയാൾ കഴുത്തിന് കുത്തിപിടിച്ചു കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

പീഡനവും വധഭീഷണിയും ഉണ്ടായതോടെയാണ് യുവതി ജില്ലാ പൊലീസ് മേധാവിക്കും മലപ്പുറം എംഎസ്‌പി കമാൻഡന്റിനും പരാതി നൽകിയത്. വിവാഹിതയായ യുവതിയുടെ ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് യുവതിയുമായി സുജേഷ് പ്രണയത്തിലാകുന്നത്. തുടർന്ന് വിവാഹം കഴിച്ചോളാമെന്ന വാഗ്ദാനം നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.സുജേഷ് യുവതിയുമായി അടുപ്പത്തിലാണെന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഈ ബന്ധത്തെ വീട്ടുകാർ എതിർക്കുമെന്ന് സുജേഷ് കരുതിയിരുന്നു.സുജേഷിന്റെ പണി പാളുന്ന ലക്ഷണമാണ് വധശ്രമവും പീഡനവും ചേർത്ത് കേസ് എടുത്താൽ പൊലീസ് ഉദ്യോഗം തെറിക്കും. അതോടൊപ്പം അഴി എണ്ണേണ്ടിയും വരും. ഇതിനിടെ യുവതിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.