മുംബൈ: ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ സിനിമകളും കുടുംബജീവിതവുമെല്ലാം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ അബ്രാം, സുഹാന, ആര്യൻ ഖാൻ എന്നിവർ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

സുഹാന ഖാൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇളയമകനായ അബ്രാമിന്റെ ചിത്രങ്ങൾ ഗൗരി ഖാന്റെയും ഷാരൂഖിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും കാണാറുണ്ട്.

സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ വ്യക്തിപരമായ സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സുഹാന പങ്കുവയ്ക്കുമ്പോൾ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ പത്താനിലെ പോസ്റ്റർ ലുക്ക് ഷാരുഖ് ഖാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷാരുഖ് പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 
 
 
View this post on Instagram

A post shared by Shah Rukh Khan (@iamsrk)

56വയസ്സുള്ള ഷാരുഖ് ഖാന്റെ ഫിറ്റ്‌നസ് വ്യക്തമാക്കുന്നതായിരുന്നു ചിത്രം. ചിത്രം പങ്കുവച്ചു കൊണ്ട് താരം ഇങ്ങനെ കുറിച്ചു. 'ഷാരുഖ് അൽപം തോറ്റാലും പത്താനെ എങ്ങനെ തടയാനാകും. എല്ലായിടത്തും അവൻ ഉണ്ടാകും.' ഷാരുഖിന്റെ ഫിറ്റ്‌നസിനെ പ്രകീർത്തിച്ചായിരുന്നു ചിത്രത്തിനു താഴെ വന്ന കമന്റുകളിൽ ഏറെയും. മകൾ സുഹാനയും ഷാരുഖിന്റെ ചിത്രം പങ്കുവച്ചു. 'ഉഫ്... 56 വയസ്സുള്ള എന്റെ അച്ഛൻ. ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല'. എന്ന കുറിപ്പോടെയാണ് #pathaan എന്ന ഹാഷ്ടാഗോടെ അച്ഛന്റെ വൈറൽ ചിത്രം സുഹാന പങ്കുവച്ചത്.

ചിത്രത്തിനു താഴെ നിരവധി പേർ കമന്റുകളുമായി എത്തി. 'സാമി ക്ലാർക്കിന്റെ ഫിറ്റ്‌നസ് പരിശീലനത്തിലേക്ക് എനിക്ക് മടങ്ങണം' എന്നായിരുന്നു സുഹാനയുടെ ഒരു സുഹൃത്ത് കമന്റ് ചെയ്തത്. 'വളരെ നല്ലകാര്യമാണ്. ആരോഗ്യകരമായ ജീവിത ശൈലി എങ്ങനെ പിന്തുടരണണെന്ന് അവർ പരിശീലിപ്പിക്കും.' എന്നായിരുന്നു സുഹാനയുടെ മറുപടി. നേരത്തെ ഗൗരിഖാനും ഷാരുഖിന്റെ പത്താൻ ലുക്ക് പങ്കുവച്ചിരുന്നു.  'Loving the Pathaan vibe' എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ഗൗരിഖാൻ കുറിച്ചത്. സിദ്ധാർഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധാനം. 2023ൽ പത്താൻ തിയറ്ററുകളിലെത്തും.