- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗ്യതയുള്ളവർ മാത്രം സിനിമ നിരൂപണം ചെയ്താൽ മതിയെന്ന് സുഹാസിനി: വിവാദ പരാമർശം ഓകെ കൺമണിയുടെ പ്രചാരണ പരിപാടിയിൽ
ചെന്നൈ: യോഗ്യതയുള്ളവർ സിനിമ നിരൂപണം ചെയ്താൽ മതിയെന്ന് നടി സുഹാസിനി. മണി രത്‌നം സംവിധാനം ചെയ്യുന്ന ഓകെ കൺമണി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് താരത്തിന്റെ പ്രതികരണം. ചടങ്ങിൽ എത്തിയ മാദ്ധ്യമപ്രവർത്തകരോടാണ് സുഹാസിനിയുടെ പ്രതികരണം. ഒരു ചിത്രം സംവിധാനം ചെയ്യുന്നതും, എഴുതുന്നതും, ക്യാമറ ചെയ്യുന്
ചെന്നൈ: യോഗ്യതയുള്ളവർ സിനിമ നിരൂപണം ചെയ്താൽ മതിയെന്ന് നടി സുഹാസിനി. മണി രത്‌നം സംവിധാനം ചെയ്യുന്ന ഓകെ കൺമണി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് താരത്തിന്റെ പ്രതികരണം.
ചടങ്ങിൽ എത്തിയ മാദ്ധ്യമപ്രവർത്തകരോടാണ് സുഹാസിനിയുടെ പ്രതികരണം. ഒരു ചിത്രം സംവിധാനം ചെയ്യുന്നതും, എഴുതുന്നതും, ക്യാമറ ചെയ്യുന്നതും, സംഗീതം ചെയ്യുന്നതും അർഹരായവരാണ്. അത് പോലെ തന്നെ ചിത്രം നിരൂപണം ചെയ്യുന്നതും അത്തരത്തിലുള്ളവർ ആകണമെന്ന് സുഹാസിനി പറയുന്നു.
ഓകെ കൺമണിയുടെ നിർമ്മാതാവ് കൂടിയാണ് സുഹാസിനി. യോഗ്യതയുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ് സിനിമ ചെയ്യുന്നതും സംഗീതമൊരുക്കുന്നതും അതിൽ അഭിനയിക്കുന്നതും. ഇത്ര കരുത്തേറിയ പേന മാദ്ധ്യമപ്രവർത്തകരായ നിങ്ങളുടെ
കയ്യിലിരിക്കുമ്പോൾ എന്തിനാണ് എല്ലാവരെയും നിരൂപണം എഴുതാൻ വിടുന്നതെന്ന് സുഹാസിനി ചോദിക്കുന്നത്.
കമ്പ്യൂട്ടർ യുഗത്തിൽ മൗസ് ഉപയോഗിക്കാനറിയുന്നവരെയെല്ലാം എഴുത്തുകാരാകാൻ അനുവദിക്കേണ്ട. അതുകൊണ്ട് ആദ്യം നിങ്ങൾ മാദ്ധ്യമപ്രവർത്തകർ ആദ്യ സിനിമ കാണൂ നിരൂപണമെഴുതൂ എന്നും സുഹാസിനി പറയുന്നു.