- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസവത്തെ തുടർന്ന് വിഷാദരോഗം; പ്രമുഖ ബിസിനസ് സംരംഭക പിഞ്ചുകുഞ്ഞിനൊപ്പം അപ്പാർട്മെന്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഹോങ്കോങ് : പ്രമുഖ ബിസിനസ് സംരംഭക ലുവോ ലിലി (34) അഞ്ചുമാസമുള്ള പെൺകുഞ്ഞിനൊപ്പം അപ്പാർട്ട്മെന്റിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു.പ്രസവത്തെ തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ലുവോ ലിലോക്ക് ഹിലരി ക്ലിന്റൻ, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുണ്ട്.
ലുവോ കുറച്ചു നാളുകൾക്കു മുൻപാണ് താൻ സിംഗിൾ മദറാണെന്ന കാര്യം തുറന്നു പറഞ്ഞത്. അതി സമ്പന്നയാണ് ലുവോ. ചൈനയിലെ റിയൽ എസ്റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്.
മറുനാടന് ഡെസ്ക്
Next Story