- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചവരെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു; മുറിയിലേക്ക് പോയശേഷം മണിക്കുറുകൾ കഴിഞ്ഞും തുറക്കാത്തപ്പോൾ അന്വേഷിച്ചു; അമ്മയുടെ ശവസംസ്കാരം കഴിയും മുൻപ് മകനും തൂങ്ങിമരിച്ചു; മരിച്ചത് ഉളിക്കൽ സ്വദേശി ദീപുകൈമൾ
ഉളിക്കൽ: അമ്മ മരിച്ച് മണിക്കൂറുകൾക്കകം മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അറബി മോസ്‌കോയിലെ അരിപ്പാട് മഠത്തിൽ ദീപു കൈമൾ (38) ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്. ദീപുവിന്റെ അമ്മ ലീലാബായ് (78) ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.
ബന്ധുക്കളോടും നാട്ടുകാരോടുമൊക്കെ വർത്തമാനം പറഞ്ഞിരുന്ന മകൻ പുലർച്ചെ നാലുമണിയോടെ മുറിയിലേക്ക് പോയതായിരുന്നു. രാവിലെ ശവസംസ്‌കാരത്തിന് സമയമായിട്ടും ദീപുവിനെ കാണാതിരുന്ന ബന്ധുക്കൾ മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്‌കരിക്കും.
അവിവാഹിതനാണ്. ലീലാബായിയുടെ മൃതദേഹം സംസ്‌കരിച്ചു. പരേതനായ രാജനാണ് ഭർത്താവ്. മറ്റു മക്കൾ: ദീപ, ദിലീപ് കൈമൾ. മരുമക്കൾ: മഹേഷ്, സന്ധ്യ
മറുനാടന് മലയാളി ബ്യൂറോ
Next Story