- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലും രണ്ടും വയസ്സുള്ള മക്കളുടെ കൈയിലെ ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷം മലപ്പുറത്ത് അമ്മ ആത്മഹത്യ ചെയ്തു; ഗൾഫിൽ ജോലി ചെയ്യുന്ന കുടുംബനാഥൻ നാട്ടിലേക്ക് തിരിച്ചു; ജസീനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്
മലപ്പുറം: തിരൂർ വൈരങ്കോട് മാതാവും രണ്ടു മക്കളും മരിച്ച നിലയിൽ. രണ്ടു മക്കളേയും കൈകൾ ഞരമ്പ് മുറിച്ച നിലയിൽ വീട്ടിനകത്ത് മരി ച്ചതായി കണ്ടെത്തി. തിരൂർ വൈരങ്കോട് കൊച്ചിക്കോട് വലിയകത്ത് ഇംതിയാസിന്റെ ഭാര്യ ജസീന (28) മക്കളായ നൗറീൻ (4) ഇഷാൻ (2) എന്നി വരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഏറെ വൈകിട്ടം വാതിൽ തുറക്കാതായതോടെ വീട്ടുകാർ സമീപ വാസികളെ കൂട്ടി ജനൽ തകർത്ത് നോക്കിയപ്പോയാണ് വിവരം അറിഞ്ഞത്. പിന്നീട് വാതിൽ ചവിട്ടി തുറന്ന് നോക്കുകയായിരുന്നു. വയോധികരായ ഭർത്താവിന്റെ മാതാ പിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. മൂവരുടെയും കൈകളിലെ ഞരമ്പുകൾ അറുത്ത നിലയിലാണ്. ആദ്യം കുട്ടികളുടെ കൈകൾ മുറിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി കൈ സ്വയം മുറിക്കുകയും പിന്നീട് ഫാനിൽ തൂങ്ങുകയുമായിരുന്നെന്നാണ് പൊലീസ് നിഗമനം. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. മാനസിക പ്രശ്‌നം ഇടക്കിടെ പ്രകടിപ്പിക്കുന്നതിനാൽ ഇവരെ തൃശൂരിലെ ആശുപത്രിയിൽ ചികിൽസിക്കാറുണ്ടായിരുന്നു. മൃതദേഹങ
മലപ്പുറം: തിരൂർ വൈരങ്കോട് മാതാവും രണ്ടു മക്കളും മരിച്ച നിലയിൽ. രണ്ടു മക്കളേയും കൈകൾ ഞരമ്പ് മുറിച്ച നിലയിൽ വീട്ടിനകത്ത് മരി ച്ചതായി കണ്ടെത്തി. തിരൂർ വൈരങ്കോട് കൊച്ചിക്കോട് വലിയകത്ത് ഇംതിയാസിന്റെ ഭാര്യ ജസീന (28) മക്കളായ നൗറീൻ (4) ഇഷാൻ (2) എന്നി വരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
ഏറെ വൈകിട്ടം വാതിൽ തുറക്കാതായതോടെ വീട്ടുകാർ സമീപ വാസികളെ കൂട്ടി ജനൽ തകർത്ത് നോക്കിയപ്പോയാണ് വിവരം അറിഞ്ഞത്. പിന്നീട് വാതിൽ ചവിട്ടി തുറന്ന് നോക്കുകയായിരുന്നു. വയോധികരായ ഭർത്താവിന്റെ മാതാ പിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.
മൂവരുടെയും കൈകളിലെ ഞരമ്പുകൾ അറുത്ത നിലയിലാണ്. ആദ്യം കുട്ടികളുടെ കൈകൾ മുറിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി കൈ സ്വയം മുറിക്കുകയും പിന്നീട് ഫാനിൽ തൂങ്ങുകയുമായിരുന്നെന്നാണ് പൊലീസ് നിഗമനം. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. മാനസിക പ്രശ്‌നം ഇടക്കിടെ പ്രകടിപ്പിക്കുന്നതിനാൽ ഇവരെ തൃശൂരിലെ ആശുപത്രിയിൽ ചികിൽസിക്കാറുണ്ടായിരുന്നു.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം ചെയ്യും. തിരൂർ, വളാഞ്ചേരി സിഐ മാർ സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരെ വിവരം അറിയിച്ചു. തിരൂർ സിഐ എം.കെ ഷാജിക്കാണ് അന്വേഷണ ചുമതല . ഗൾഫിലുള്ള ഇംതിയാസ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.