- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം മടുത്തെന്ന് തോന്നിയാൽ ഹോളണ്ടുകാർക്ക് ഇനി സർക്കാർ സഹായത്തോടെ മരിക്കാം; രോഗം ഇല്ലാത്തവരെയും ആത്മഹത്യ ചെയ്യാൻ അനുവദിക്കുന്ന ബിൽ പാർലിമെന്റിൽ
മിക്ക രാജ്യങ്ങളിലും ആത്മഹത്യയെന്നത് കുറ്റകൃത്യമായിട്ടാണ് കണക്കാക്കി വരുന്നത്. അതിനാൽ ജീവിതം മടുക്കുന്നവർക്ക് ഒളിച്ചും പാത്തും മാത്രമേ ഇതിപ്പോൾ നിർവഹിക്കാൻ സാധിക്കാറുള്ളൂ. എന്നാൽ ഹോളണ്ടുകാർക്ക് ഇനി ജീവിതം മടുത്തെന്ന് തോന്നിയാൽ കാര്യങ്ങൾ എളുപ്പമാകാനുള്ള വഴി തെളിയുകയാണ്. അതായത് ഇവിടുത്തുകാർക്ക് ഇനി സർക്കാർ സഹായത്തോടെ മരിക്കാനുള്ള വഴിയൊരുങ്ങുന്നു. ഇതനുസരിച്ച് രോഗം ഇല്ലാത്തവരെയും ആത്മഹത്യ ചെയ്യാൻ അനുവദിക്കുന്ന ബിൽ പാർലിമെന്റിലെത്തിയിരിക്കുകയാണ്. 2002ൽ ആദ്യമായി ദയാവധം നിയമാനുസൃതമാക്കിയ രാജ്യമാണ് ഹോളണ്ട്. എന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത രോഗമുള്ളവരെ മാത്രമേ ഇതിന് അനുവദിച്ചിരുന്നുള്ളൂ. ഈ ആഴ്ച പുതിയ ബില്ലിനെ സംബന്ധിച്ച് പാർലിമെന്റിനുള്ള ഒരു കത്തിലൂടെ ഇവിടുത്തെ ഹെൽത്ത് മിനിസ്റ്ററും ജസ്റ്റിസ് മിനിസ്റ്ററും സൂചന നൽകിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് അവർ പറയുന്നത്.ഇതനുസരിച്ച് തങ്ങളുടെ ജീവിതം പൂർണമായെന്ന് തോന്നുന്നവർക്കും ആത്മഹത്യ ചെയ്യാനുള്ള നിയമാനുസൃതമായ അവസരമൊരുങ
മിക്ക രാജ്യങ്ങളിലും ആത്മഹത്യയെന്നത് കുറ്റകൃത്യമായിട്ടാണ് കണക്കാക്കി വരുന്നത്. അതിനാൽ ജീവിതം മടുക്കുന്നവർക്ക് ഒളിച്ചും പാത്തും മാത്രമേ ഇതിപ്പോൾ നിർവഹിക്കാൻ സാധിക്കാറുള്ളൂ. എന്നാൽ ഹോളണ്ടുകാർക്ക് ഇനി ജീവിതം മടുത്തെന്ന് തോന്നിയാൽ കാര്യങ്ങൾ എളുപ്പമാകാനുള്ള വഴി തെളിയുകയാണ്. അതായത് ഇവിടുത്തുകാർക്ക് ഇനി സർക്കാർ സഹായത്തോടെ മരിക്കാനുള്ള വഴിയൊരുങ്ങുന്നു. ഇതനുസരിച്ച് രോഗം ഇല്ലാത്തവരെയും ആത്മഹത്യ ചെയ്യാൻ അനുവദിക്കുന്ന ബിൽ പാർലിമെന്റിലെത്തിയിരിക്കുകയാണ്.
2002ൽ ആദ്യമായി ദയാവധം നിയമാനുസൃതമാക്കിയ രാജ്യമാണ് ഹോളണ്ട്. എന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത രോഗമുള്ളവരെ മാത്രമേ ഇതിന് അനുവദിച്ചിരുന്നുള്ളൂ. ഈ ആഴ്ച പുതിയ ബില്ലിനെ സംബന്ധിച്ച് പാർലിമെന്റിനുള്ള ഒരു കത്തിലൂടെ ഇവിടുത്തെ ഹെൽത്ത് മിനിസ്റ്ററും ജസ്റ്റിസ് മിനിസ്റ്ററും സൂചന നൽകിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് അവർ പറയുന്നത്.ഇതനുസരിച്ച് തങ്ങളുടെ ജീവിതം പൂർണമായെന്ന് തോന്നുന്നവർക്കും ആത്മഹത്യ ചെയ്യാനുള്ള നിയമാനുസൃതമായ അവസരമൊരുങ്ങുന്നതാണെന്ന് അവർ വ്യക്തമാക്കുന്നു.നിലവിൽ ഇവിടെയുള്ള നിയമമനുസരിച്ച് മരിക്കാനാഗ്രഹിക്കുന്നവരും മാറാ രോഗമുള്ളവരുമായവർ ഇതിനായി ഡോക്ടർക്ക് അപേക്ഷ നൽകുകയായിരുന്നു ചെയ്യേണ്ടിരുന്നത്. തുടർന്ന് പ്രസ്തുത വ്യക്തിയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാനാവില്ലെന്ന് ജിപി സ്ഥിരീകരിക്കണമെന്നതും നിർബന്ധമാണ്.
തുടർന്ന് ഈ രോഗിയുടെ അപേക്ഷ ഒരു എത്തിക്സ് കമ്മിറ്റിയുടെ മുമ്പിലേക്ക് അയക്കും. ഈ കമ്മിറ്റിയാണ് ഒരാഴ്ചയ്ക്കകം പ്രസ്തുത കേസിൽ അന്തിമതീരുമാനമെടുക്കാറുള്ളത്. നിലവിൽ ഹോളണ്ടിൽ മരിക്കുന്നവരിൽ നാല് ശതമാനം ഇത്തരത്തിൽ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ ചെയ്യുന്നവരാണ്. ഇവരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. കൂടുതലായും മാനസിക പ്രശ്നങ്ങളുള്ളവരും മറ്റ് മനോപരമായ വൈകല്യങ്ങളുള്ളവരുമായ ഹോളണ്ടുകാർ ഇത്തരത്തിൽ ദയാവധത്തിന് വിധേമയാകുന്നത് പെരുകുന്നുണ്ട്. 2010 മാനസിക രോഗം കാരണം ദയാവധത്തിന് വിധേയരായിരുന്നത് രണ്ട് പേരായിരുന്നു എന്നാൽ കഴിഞ്ഞ വർഷം ഇത്തരക്കാരുടെ എണ്ണം 56 ആയാണ് ഉയർന്നിരിക്കുന്നത്. ഇവരിൽ 36 പേരെ മരിക്കാൻ സഹായിച്ചിരിക്കുന്നത് ആംസ്റ്റർഡാമിലെ എൻഡ് ഓഫ് ലൈഫ് ക്ലിനിക്കാണ്. ഇവിടെ ഇത്തരത്തിൽ മരിക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നത് ഏറെപ്പേരാണ്. ഇതിനെ തുടർന്ന് മൊബൈൽ ദയാവധ ടീമിനെ രാജ്യമാകമാനം അയച്ച് സഹായിക്കുന്ന രീതിയും നടപ്പിലാക്കി വരുന്നുണ്ട്. ഇത്തരക്കാർ രോഗികളുടെ വീട്ടിൽ പോയി മരിക്കാൻ സഹായിക്കുന്നു.
സ്റ്റീവൻ പ്ലീറ്ററാണീ ക്ലിനിക്ക് നടത്തുന്നത്. അമേരിക്കൻ ഐടി കമ്പനിയുടെ മുൻ യൂറോപ്യൻ ഡയറക്ടറാണിദ്ദേഹം. ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾ മൂലം ഈ ക്ലിനിക്കിൽ ദയാവധത്തിന് വിധേയമാകുന്നവരുടെ എണ്ണത്തിൽ 70 ശതമാനവും സ്ത്രീകളാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇവരിൽ 25 ശതമാനം പേരും 50 വയസിൽ താഴെയുള്ളവരുമാണ്. ഇത്തരം ക്ലിനിക്കുകളിലെത്തുന്ന മിക്കവരും നിരവധി സന്ദർഭങ്ങളിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവരുമാണ്. ഇതിൽ 30 ശതമാനം പേർക്ക് അവരുടെ ഡോക്ടർമാർ മരിക്കാനുള്ള സഹായം നിഷേധിച്ചവരുമാണ്. കഴിഞ്ഞ വർഷം ഹോളണ്ടിൽ 5000 പേരാണ് ദയാവധത്തിന് വിധേയരായിരിക്കുന്നത്. മരുന്ന് ഇഞ്ചക്ട് ചെയ്തും കഴിക്കാൻ കൊടുത്തുമാണ് ദയാവധം പ്രാവർത്തികമാക്കുന്നത്. കഴിഞ്ഞ വർഷം ബ്രിട്ടനിൽ ദയാവധം പ്രാവർത്തികമാക്കാൻ ശ്രമിച്ചുവെങ്കിലും അത് പാർലിമെന്റിൽ 118 വോട്ടിനെതിരെ 336 വോട്ടു ചെയ്ത് എംപിമാർ പ രാജയപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.