ഷ്യയിൽ 33 കാരി എട്ട് വയസുകാരനായ മകനെയും കൊണ്ട് ഒമ്പതാം നിലയിൽ നിന്നും ചാടി മരിച്ചു. പ്ലാസ്റ്റിക് സർജറി വഴി മൂക്കിന്റെ സൗന്ദര്യം കൂട്ടിയിട്ടും ഭർത്താവ് പന്നിമൂക്കിയെന്ന് വിളിച്ചതിൽ നിരാശ പൂണ്ടിട്ടാണീ ആത്മഹത്യയെന്നാണ് റിപ്പോർട്ട്. അന്ന ഓസിഗോവ എന്ന സ്ത്രീയാണ് ഗ്ലെബെന്ന മകനുമായി സ്വയം ഒടുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് സർജറിയെ തുടർന്ന് മൂക്കിന്റെ സൗന്ദര്യം വർധിക്കുന്നതിന് പകരം വികൃതമായതിനെ തുടർന്നാണ് ഇവർ ഭർത്താവിന്റെ പരിഹാസത്തിന് വിധേയയായത്. ഇതിനെ തുടർന്ന് ഭർത്താവായ ഒലെഗ് പോനോമരെവ് യുവതിയിൽ നിന്നും അകലുകയും അവരുടെ വിവാഹ ബന്ധം താറുമാറാവുക വരെ ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തൽഫലമായി ജീവിതത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാതായതിനെ തുടർന്നായിരുുന്നു യുവതി ജീവനൊടുക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ച സൈബീരിയൻ നഗരമായ ഓംസ്‌കിലെ തന്റെ മാതാപിതാക്കളുടെ അപാർട്ട്മെന്റിന് മുകളിൽ കയറിയായിരുന്നു ഇവർ ജീവനൊടുക്കിയത്. കടും കൈ ചെയ്യുമ്പോൾ മകൻ നല്ല ഉറക്കത്തിലായിരുന്നു.കുട്ടിയുടെ മൃതദേഹം അമ്മയ്ക്കടുത്ത് തന്നെയായിരുന്നു ചിന്നിച്ചിതറി കിടന്നിരുന്നത്. മരണകാരണം വിശദീകരിച്ച് കൊണ്ടുള്ള കുറിപ്പ് കണ്ടെത്തിയിരുന്നുവെന്നാണ് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി പ്രസ്താവിച്ചിരിക്കുന്നത്. ഇക്കാര്യം ഒരു സുഹൃത്തിനോട് യുവതി ഇതിന് മുമ്പ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.തന്റെ മൂക്കിന്റെ ആകൃതി തന്റെ മുഖത്തിന് ഒരിക്കലും ചേരുന്നില്ലെന്ന് ഒരു സർജൻ പറഞ്ഞതിനെ തുടർന്നാണ് താൻ മൂക്കിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള പ്ലാസ്റ്റിക് സർജറിക്ക് വിധേയയായതെന്നായിരുന്നു ഓസിഗോവ ഇതിൽ വ്യക്തമാക്കിയിരുന്നത്.

മൂക്കിന്റെ സൗന്ദര്യമില്ലായ്മയിൽ ഭർത്താവും തന്നെ പരിഹസിച്ചിരുന്നുവെന്നും അതിനാൽ അപകർഷതാബോധം കാരണം താൻ മെയ്‌ക്കപ്പ് വളരെയധികം ഉപയോഗിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.താൻ മകന് വേണ്ടി മാത്രമായിരുന്നു ജീവിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ പ്രതീക്ഷയെല്ലാം അസ്തമിച്ചതിനാൽ മരിക്കുന്നുവെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നു. മരിച്ച സ്ത്രീക്ക് വൈകാരികമായ പിന്തുണ ആവശ്യമായിരുന്നുവെന്നും അവർ ഇതിന് മുമ്പും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താത്ത സുഹൃത്ത് വെളിപ്പെടുത്തുന്നത്. താൻ മരിച്ചാൽ ബിസിനസുകാരനായ ഭർത്താവ് മകനെ യഥോചിതം സംരക്ഷിക്കില്ലെന്ന് ഭയന്നിട്ടാണ് അവനെയും കൊല്ലുന്നതെന്നും യുവതി എഴുതി വച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്ന് വരുന്നുണ്ട്.യുവതിയുടെ ഭർത്താവ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.