- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നി ചുട്ടിപ്പാറ ജംഗ്ഷനിൽ പട്ടാപ്പകൽ ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചു ഭർത്താവ് സ്വയം തീകൊളുത്തി; കത്തിപ്പടർന്ന ശരീരവുമായി രണ്ടുപേരും വെപ്രാളത്തിൽ പായുന്നത് കണ്ട് ഞെട്ടി നാട്ടുകാർ; ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരണമടഞ്ഞു; ഭാര്യയെ ഫോൺചെയ്ത് വിളിച്ചു വരുത്തി കൊലപാതകവും ആത്മഹത്യയും
പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ഭർത്താവ് സ്വയം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരണത്തിന് കീഴടങ്ങി. റാന്നി തെക്കേപ്പുറം ഉഴത്തിൽ വടക്കേതിൽ മോഹനൻ (49) ഭാര്യ ഓമന (47) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. ടാപ്പിങ്ങ് തൊഴിലാളിയായ മോഹനനും ഭാര്യയും ഏറെ നാളായി കുടുംബ പ്രശ്‌നങ്ങളാൽ അകന്ന് കഴിയുകയായിരുന്നു. രണ്ടാഴ്ച മുൻപ് ഇതിൽ മനംനൊന്ത് മോഹനൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭേദമായശേഷം കഴിഞ്ഞ ദിവസമാണ് ഇയാൾ ആശുപത്രി വിട്ട് റാന്നിയിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഭാര്യ ഓമനയെ ഫോണിൽ വിളിച്ച് കാണണമെന്നാവശ്യപ്പെട്ടു. ഒരു വീട്ടിൽ വീട്ടുവേലയ്ക്ക് നിൽക്കുകയായിരുന്ന ഓമന ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മന്ദിരം - പന്തളം മുക്ക് റോഡിലെ ചുട്ടിപ്പാറ ജംഗ്ഷനിലേക്ക് എത്തി. ഇരുവരും കണ്ടുമുട്ടി തമ്മിൽ സംസാരിക്കുകയും വാക്കേറ
പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ഭർത്താവ് സ്വയം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരണത്തിന് കീഴടങ്ങി. റാന്നി തെക്കേപ്പുറം ഉഴത്തിൽ വടക്കേതിൽ മോഹനൻ (49) ഭാര്യ ഓമന (47) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. ടാപ്പിങ്ങ് തൊഴിലാളിയായ മോഹനനും ഭാര്യയും ഏറെ നാളായി കുടുംബ പ്രശ്‌നങ്ങളാൽ അകന്ന് കഴിയുകയായിരുന്നു.
രണ്ടാഴ്ച മുൻപ് ഇതിൽ മനംനൊന്ത് മോഹനൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭേദമായശേഷം കഴിഞ്ഞ ദിവസമാണ് ഇയാൾ ആശുപത്രി വിട്ട് റാന്നിയിലെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ഭാര്യ ഓമനയെ ഫോണിൽ വിളിച്ച് കാണണമെന്നാവശ്യപ്പെട്ടു. ഒരു വീട്ടിൽ വീട്ടുവേലയ്ക്ക് നിൽക്കുകയായിരുന്ന ഓമന ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മന്ദിരം - പന്തളം മുക്ക് റോഡിലെ ചുട്ടിപ്പാറ ജംഗ്ഷനിലേക്ക് എത്തി.
ഇരുവരും കണ്ടുമുട്ടി തമ്മിൽ സംസാരിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. മോഹനൻ കൈവശം കൊണ്ടുവന്നിരുന്ന പെട്രോൾ ഓമനയുടെ ശരീരത്തിലും സ്വന്തം ശരീരത്തിലേക്കും ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
തീ പിടിച്ച ശരീരവുമായി ഇരുവരും നൂറു മീറ്ററോളം ഓടുകയും റോഡിന് സമീപത്തെക്ക് വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്തിയെങ്കിലും ഇരുവരെയും ആശുപത്രിയിലേക്കെത്തിക്കാൻ തയ്യാറായില്ല.
വിവരമറിഞ്ഞെത്തിയ റാന്നി പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൊള്ളൽ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നരയോടെ മോഹനനും രാത്രി ഒൻപതരയോടെ ഓമനയും മരണത്തിന് കീഴടങ്ങി.