- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്ടാൻ വരുന്നേയെന്ന് ആക്രോശിച്ച് അടുക്കള വാതിലിലൂടെ അകത്തു കയറി കുറ്റിയിട്ടു; വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കണ്ടത് എസി റൂമിലെ തൂങ്ങിമരണവും; പേട്ടയെ ആശങ്കയിലാക്കിയ ആത്മഹത്യ ഇങ്ങനെ
തിരുവനന്തപുരം: കൊല്ലാൻ വരുന്നെന്ന് ആക്രോശിച്ച് ബേക്കറിയുടമയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്‌കൻ വീട്ടുകാരെ പുറത്താക്കിയശേഷം വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമിൽ തൂങ്ങിമരിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ചെന്നിലോട് സ്വദേശി ബാബുവാണ് മരിച്ചത്. പള്ളിമുക്കിൽ ബേക്കറി നടത്തുന്നയാളിന്റെ വീട്ടിലായിരുന്നു ആത്മഹത്യ. ഇന
തിരുവനന്തപുരം: കൊല്ലാൻ വരുന്നെന്ന് ആക്രോശിച്ച് ബേക്കറിയുടമയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്‌കൻ വീട്ടുകാരെ പുറത്താക്കിയശേഷം വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമിൽ തൂങ്ങിമരിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ചെന്നിലോട് സ്വദേശി ബാബുവാണ് മരിച്ചത്.
പള്ളിമുക്കിൽ ബേക്കറി നടത്തുന്നയാളിന്റെ വീട്ടിലായിരുന്നു ആത്മഹത്യ. ഇന്നുരാവിലെ ഒൻപതുമണിയോടെയാണ് സംഭവം. പേട്ട പുലിക്കോട് ലൈനിലെ വീട്ടിലായിരുന്നു അതിക്രമിച്ച് കയറിയ ശേഷമുള്ള ആത്മഹത്യ. അടുക്കള ജോലിയിലായിരുന്ന ബേക്കറിയുടമയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നെകൊല്ലാൻ വരുന്നേ, വെട്ടാൻ വരുന്നേയെന്ന് ആക്രോശിച്ച് ഓടിയെത്തിയ ഇയാൾ വീടിന്റെ മുൻവാതിലിന് സമീപം തുറന്നുകിടന്ന അടുക്കളവാതിലിലൂടെ വീട്ടിനുള്ളിലേക്ക് പാഞ്ഞു.
അജ്ഞാതൻ ബഹളം വച്ച് വീട്ടിൽ കയറിയത് കണ്ട് ഭയന്ന വീട്ടമ്മ പുറത്തേക്കോടി അയൽക്കാരോട് വിവരം പറഞ്ഞ് തിരികെ വന്നപ്പോഴേക്കും ഇയാൾ അകത്തുനിന്ന് അടുക്കള വാതിൽഅടച്ചു. എന്നാൽ, ഇയാൾക്കുപിന്നിൽ ആൾക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല. വാതിൽ അടച്ചതോടെ ഭീതി പടർന്നു. കള്ളനാകും അകത്തു കയറിയതെന്നും ധാരണയുണ്ടായി. വിവരമറിഞ്ഞെത്തിയ ഗൃഹനാഥനും ഓടിക്കൂടിയ അയൽക്കാരും ചേർന്ന് വാതിൽ ചവിട്ടി തുറന്ന് വീട്ടിനുള്ളിൽ നോക്കുമ്പോഴാണ് ആത്മഹത്യാവിവരം മനസ്സിലാക്കിയത്.
വീടിന്റെ രണ്ടാം നിലയിലെ എ.സി ബെഡ് റൂമിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽകണ്ടത്. ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഷാൾ എടുത്താണ് ആത്മഹത്യ ചെയ്തത്. കട്ടിലിൽ പ്‌ളാസ്റ്റിക് കസേരയിട്ടശേഷം ഫാനിന്റെ ഹൂക്കിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇയാൾ ധരിച്ചിരുന്ന ഷർട്ട് കട്ടിലിൽ ഊരിവച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ജീൻസ് പാന്റ് ധരിച്ച ഇയാൾ കൈയിൽ വാച്ചും കറുപ്പുനിറത്തിലുള്ള ചരടും ധരിച്ചിട്ടുണ്ട്. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ജനറൽ ആശുപത്രിയിലെ ഒരു തുണ്ട് കണ്ടെടുത്തിട്ടുണ്ട്.
ബാബു(49), കണ്ണമ്മൂല എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. ചെന്നിലോട് സ്വദേശിയാണെന്ന് പറയപ്പെടുന്ന ഇയാൾ ഇതുവഴി സ്ഥിരമായി ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽപോകാറുള്ളതായി സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരിൽ ചിലർ പറയുന്നു. പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.