- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിചെയ്യുന്ന മെഡിക്കൽ സ്റ്റോറിൽ നിന്ന് ഉറക്കഗുളിക സംഘടിപ്പിച്ചു; പന്ത്രണ്ട് വയസ്സുള്ള മകനെ മയക്കിയ ശേഷം കൈഞരമ്പ് മുറിച്ചു കൊന്നും; അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അങ്കമാലി മൂക്കന്നൂരിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം ഇങ്ങനെ
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ പന്ത്രണ്ടു വയസുകാരനായ മകന് ഉറക്ക ഗുളിക കൊടുത്തു മയക്കി ഞെരമ്പു മുറിച്ചു അതിനുശേഷം വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവം നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മകൻ മരിച്ചു വീട്ടമ്മ അങ്കമാലിയിലെ ഒരു ആശുപത്രിയിൽ അതീവ തീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവം കുടുംബ പ്രശ്‌നം ആണെന്നാണ് വീട്ടമ്മ പൊലീസിന് കൊടുത്ത മൊഴി. എന്നാൽ എന്താണ് കാരണം എന്ന് പൊലീസിന് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ സംഭവം ചോദിച്ചു അറിയുന്നതിന് മുൻപ് യുവതി ബോധരഹിത ആവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 30 തീയതിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉച്ചക്ക് ജോലികഴിഞ്ഞു വീട്ടമ്മയുടെ ഭർത്താവു ബിജു വീട്ടിൽ എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തു സ്വികരണ മുറിയിലെ ഡയനിങ് ടേബിളിന്റെ താഴെ ഞെരമ്പു മുറിച്ചു കുഴഞ്ഞു വീണു ഭാര്യ കിടക്കുന്നത് കണ്ടു. ഇയാൾ ഒച്ചവച്ചു ആളുകളെ കൂടി ഇവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കുട്ടിയെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തിനൊടുവിൽ കുട്ടിയെ ര
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ പന്ത്രണ്ടു വയസുകാരനായ മകന് ഉറക്ക ഗുളിക കൊടുത്തു മയക്കി ഞെരമ്പു മുറിച്ചു അതിനുശേഷം വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവം നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മകൻ മരിച്ചു വീട്ടമ്മ അങ്കമാലിയിലെ ഒരു ആശുപത്രിയിൽ അതീവ തീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവം കുടുംബ പ്രശ്‌നം ആണെന്നാണ് വീട്ടമ്മ പൊലീസിന് കൊടുത്ത മൊഴി. എന്നാൽ എന്താണ് കാരണം എന്ന് പൊലീസിന് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ സംഭവം ചോദിച്ചു അറിയുന്നതിന് മുൻപ് യുവതി ബോധരഹിത ആവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 30 തീയതിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉച്ചക്ക് ജോലികഴിഞ്ഞു വീട്ടമ്മയുടെ ഭർത്താവു ബിജു വീട്ടിൽ എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തു സ്വികരണ മുറിയിലെ ഡയനിങ് ടേബിളിന്റെ താഴെ ഞെരമ്പു മുറിച്ചു കുഴഞ്ഞു വീണു ഭാര്യ കിടക്കുന്നത് കണ്ടു. ഇയാൾ ഒച്ചവച്ചു ആളുകളെ കൂടി ഇവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കുട്ടിയെ കുറിച്ച് അന്വേഷിച്ചത്.
അന്വേഷണത്തിനൊടുവിൽ കുട്ടിയെ രക്തം വാർന്നു ബെഡ് റൂമിൽ നിന്ന് കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ കൊണ്ട് പോയ യുവതി കുടുംബ പ്രശ്‌നമാണ് ഇതിനൊക്കെ കാരണം എന്നാണ് മജിസ്‌ട്രേറ്റിനു കൊടുത്ത മൊഴി. ആദ്യം മകന് ഉറക്ക ഗുളിക നൽകി മയക്കി. തുടർന്നു കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. തുടർന്ന് ഇവർ വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് ഇവർ കൊടുത്ത മൊഴിയെന്നും അങ്കമാലി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
അങ്കമാലി ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച യുവതി ഇപ്പോഴും അതീവ തീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ ഒരു ഫാർമസിസ്റ്റാണ്. കറുകുറ്റിയിലെ ഒരു മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയുമാണ്. കുട്ടിക്കു നൽകിയെന്ന് പറയുന്ന ഉറക്ക ഗുളികകളും , ഇവർ കഴിച്ച വിഷവും ഇവർ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നു തന്നെ ഒപ്പിച്ചതാവാം എന്നാണ് പൊലീസ് സംശയിക്കുന്നു. എന്ത് കുടുംബ വഴക്കാണ് ഈ കൊടും കൃത്യത്തിനും ക്രൂരതക്കും വീട്ടമ്മയെ പ്രേരിപ്പിച്ചത് എന്ന് പൊലീസിന് അറിയാൻ കഴിഞ്ഞിട്ടില്ല.
കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ ആത്മഹത്യാ ചെയ്തു ഗുരുതരാവസ്ഥ യിൽ കഴിയുന്ന വീട്ടമ്മ അപകട നില തരണം ചെയ്യണം. ഇവരുടെ വിടിന്റെ അടുത്തുള്ള അയൽപക്ക കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇവരുടെ കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു കാര്യങ്ങൾ മനസിലാക്കാൻ പൊലീസ് ഇതിനോടൊപ്പം ശ്രമിക്കുന്നുണ്ട്.