- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസ് ഗേറ്റിനു മുകളിൽ വലിഞ്ഞു കയറി എടുത്തു ചാടിയ റഷ്യൻ യുവാവ് തൽക്ഷണം മരിച്ചു; പിന്തിരിയാൻ ആവശ്യപ്പെട്ട് നിരവധി പേർ ബഹളം വയ്ക്കവെ കൈ ഉയർത്തി പറക്കുന്ന പോലെ ചാടി മരണം വരിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഇന്നലെ അർദ്ധരാത്രിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറി. യാത്രക്കാരെ മുൾമുനയിൽ നിർത്തിയ ശേഷം ഒരു റഷ്യൻ യുവാവ് വിമാനത്താവളത്തിനകത്തെ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിച്ചു. കസ്റ്റംസ് ഗേറ്റിന് സീപമുള്ള കെട്ടിടത്തിൽ വലിഞ്ഞു കയറിയ മുപ്പതുകാരനായ യുവാവാണ് ആത്മഹത്യ ചെയ്തത്. മരിച്ച യുവാവിന്റെ ജന്മദിനം ആയിരുന്നു ഇന്ന്. ഇദ്ദേഹം മയക്കുമരുന്നിന് അടിമ ആയിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെ വിമാനത്താവളത്തിലെ കെട്ടിടത്തിൽ വലിഞ്ഞു കയറി നടന്നയാൾ റഷ്യൻ ഭാഷയിൽ ഉറക്കെ എന്തൊക്കെയോ പുലമ്പി കൊണ്ടു കുറേ നേരം നടന്നു. ചാടി മരിക്കാനുള്ള പുറപ്പാടാണ് എന്നറിഞ്ഞു യാത്രക്കാരും ഉഗദ്യോഗസ്ഥരും അടക്കം അനേകം പേർ പിന്തിരിയാൻ പ്രേരിപ്പിച്ചെങ്കിലും പറക്കുന്ന പോലെ കൈകൾ പിടിച്ചു ഇയാൾ എടുത്തു ചാടുക ആയിരുന്നു. നിലത്ത് വീണ യുവാവ് തൽക്ഷണം മരിച്ചു. വിമാനത്താവളം ജീവനക്കാർ കൃത്രിമ ശ്വാസോശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും ആന്തരികാവയവങ്ങൾ തകർന്നു മരിക്കുക ആയ
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഇന്നലെ അർദ്ധരാത്രിയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറി. യാത്രക്കാരെ മുൾമുനയിൽ നിർത്തിയ ശേഷം ഒരു റഷ്യൻ യുവാവ് വിമാനത്താവളത്തിനകത്തെ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിച്ചു. കസ്റ്റംസ് ഗേറ്റിന് സീപമുള്ള കെട്ടിടത്തിൽ വലിഞ്ഞു കയറിയ മുപ്പതുകാരനായ യുവാവാണ് ആത്മഹത്യ ചെയ്തത്. മരിച്ച യുവാവിന്റെ ജന്മദിനം ആയിരുന്നു ഇന്ന്.
ഇദ്ദേഹം മയക്കുമരുന്നിന് അടിമ ആയിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെ വിമാനത്താവളത്തിലെ കെട്ടിടത്തിൽ വലിഞ്ഞു കയറി നടന്നയാൾ റഷ്യൻ ഭാഷയിൽ ഉറക്കെ എന്തൊക്കെയോ പുലമ്പി കൊണ്ടു കുറേ നേരം നടന്നു. ചാടി മരിക്കാനുള്ള പുറപ്പാടാണ് എന്നറിഞ്ഞു യാത്രക്കാരും ഉഗദ്യോഗസ്ഥരും അടക്കം അനേകം പേർ പിന്തിരിയാൻ പ്രേരിപ്പിച്ചെങ്കിലും പറക്കുന്ന പോലെ കൈകൾ പിടിച്ചു ഇയാൾ എടുത്തു ചാടുക ആയിരുന്നു.
നിലത്ത് വീണ യുവാവ് തൽക്ഷണം മരിച്ചു. വിമാനത്താവളം ജീവനക്കാർ കൃത്രിമ ശ്വാസോശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും ആന്തരികാവയവങ്ങൾ തകർന്നു മരിക്കുക ആയിരുന്നു. കെല്ലപ്പെട്ട സ്ഥലത്ത് രക്തം തളം കെട്ടിയിരുന്നു. ഉടനടി ആംബുലൻസ് വിളിച്ചു തൊട്ടടുത്തുള്ള അനന്തപുരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം അവിടെ സൂക്ഷിച്ചിരിക്കുകയാണ്.
അനന്തര നടപടികൾക്കു ശേഷം റഷ്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം റഷ്യയിലേക്ക് അയക്കുകയോ ഇവിടെ സംസ്‌കരിക്കുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്.