- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്തൃഗൃഹത്തിൽ ആത്മഹത്യയ്ക്കുശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ; ഭർത്തൃമാതാവ് മോശമായി പെരുമാറിയതിനെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്ന് ബന്ധുക്കൾ; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു
കൊല്ലം: ഭർത്തൃഗൃഹത്തിൽ ആത്മഹത്യയ്ക്കുശ്രമിച്ച ഇരുപത്തിയൊന്നുകാരി ഗുരുതരാവസ്ഥയിൽ. യുവതിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്തൃമാതാവിന്റെ പേരിൽ പൊലീസ് കേസെടുത്തു. കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ കണ്ണന്റെ ഭാര്യ അനുജ(22)യാണ് ബുധനാഴ്ച രാത്രി ആത്മഹത്യയ്ക്കുശ്രമിച്ചത്.
അനുജ ആത്മഹത്യക്ക് ശ്രമിക്കും മുമ്പ് ഭർത്താവ് കണ്ണനുമായി വഴക്കുണ്ടായിരുന്നു. രാത്രി ജോലികഴിഞ്ഞെത്തിയ കണ്ണനും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അനുജ മുറിയിൽ കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ച് കിടക്കാറുള്ളതിനാൽ കണ്ണൻ ഇതു കാര്യമാക്കിയില്ല. എന്നാൽ, ഇടയ്ക്ക് മയങ്ങിപ്പോയ ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ വാതിൽ ചവിട്ടിപ്പൊളിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അനുജയുടെ നില മെച്ചപ്പെട്ടിട്ടില്ല.
പ്രണയത്തിലായിരുന്ന കണ്ണനും ശക്തികുളങ്ങര സ്വദേശിയായ അനുജയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. ഭർത്തൃമാതാവ് സുനിജ അനുജയോട് മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കൾ ആരോപിച്ചു. അനുജയുടെ അച്ഛൻ അനിലാലിന്റെ പരാതിപ്രകാരം കണ്ണന്റെ അമ്മ സുനിജയ്‌ക്കെതിരേ ശക്തികുളങ്ങര പൊലീസ് ഗാർഹികപീഡനത്തിന് കേസെടുത്തിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, അസിസ്റ്റന്റ് കമ്മിഷണർ ടി.ബി.വിജയൻ, ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ എൻ.ആർ.ജോസ് എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു.
മറുനാടന് മലയാളി ബ്യൂറോ