- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒൻപതാം നിലയിൽ നിന്നെടുത്തുചാടിയത് ബി എം ഡബ്ല്യൂവിന്റെ പുറത്തേക്ക്; ഒടിഞ്ഞ കൈയുമായി കൂളായി പുറത്തേക്ക്; തണുപ്പിന്റെ പാരമ്യം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ; രണ്ട് കൗതുക വാർത്തകൾ
ലണ്ടൻ: ചിലരുടെ വിധി അങ്ങനെയാണ്. മരിക്കാൻ തുനിഞ്ഞിറങ്ങിയാലും മരണമെത്തി വിളിക്കില്ല. ന്യുജഴ്സിയിൽ ആത്മഹത്യ ശ്രമിച്ച വ്യക്തിക്കും സംഭവിച്ചതതാണ്. കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നാണ് അയാൾ മരണത്തിലേക്ക് കുതിച്ചു ചാടിയത്. വന്നു വീണത് ഒരു ബി എം ഡബ്ല്യൂ കാറിന്റെ മുകളിലും. കാറിന്റെ മേൽക്കൂര തകർത്ത് അകത്തേക്ക് വീഴുകയായിരുന്നു ഈ 31 കാരൻ. ബുധനാഴ്‌ച്ച രാവിലെ 10.20 നായിരുന്നു സംഭവം നടന്നത്.
രക്തത്തിൽ കുളിച്ച ആ മനുഷ്യൻ പിന്നീട് തന്റെ ഒടിഞ്ഞ കൈയും തൂക്കി എഴുന്നേറ്റ് നടന്നുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്. 26, ജേർണൽ സ്‌ക്വയറിലെ ഒരു തുറന്നുകിടന്ന ജനലിലൂടെയായിരുന്നു ഇയാൾ പുറത്തേക്ക് ചാടിയത്. കാറിൽ വീണ ഉടനെ മേൽക്കൂര തകർത്ത് അയാൾ കാറിനകത്തേക്ക് വീഴുകയായിരുന്നു. പിന്നീട് കാറിൽ നിന്നും പുറത്തുകടന്ന് ഒടിഞ്ഞ കൈ പിടിച്ച് വേദനകൊണ്ട് നിലത്തുവീണുരുളുന്നതും വീഡിയോയിൽ കാണാം. ദേഹം മുഴുവൻ രക്തം പടർന്നിട്ടുമുണ്ടായിരുന്നു. പിന്നീട് എഴുന്നേറ്റ് പോകാൻ ഭാവിച്ചപ്പോഴേക്കും ആംബുലൻസ് എത്തി അയാളെ ആശുപത്രിയിലാക്കി.
ആ കെട്ടിടത്തിനകത്തെ ഓഫീസുകളിൽ ജോലി ചെയ്യുന്ന വ്യക്തിയല്ല അതെന്ന് അവിടുള്ളവർ പറയുന്നു. അയാൾ എന്തിനാണ് അവിടെ എത്തിയതെന്ന കാര്യവും വ്യക്തമല്ല, പൊലീസിനോടുപോലും അയാൾ സ്വന്തം പേരു വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.
തണുപ്പിന്റെ പാരമ്യം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ
ഒരു ഡിഗ്രിയുടെ 38 ടില്ല്യൺ ഭാഗത്തിൽ ഒന്ന് വരുന്നത്രയും തണുപ്പ് സൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആറ്റത്തിന്റെ തരംഗ സവിശേഷതകളെ കുറിച്ചുള്ള ഗവേഷണത്തിനിടയിലാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രെമെനിൽ അല്പ സമയത്തേക്കെങ്കിലും പ്രപഞ്ചത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള പ്രദേശം സൃഷ്ടിച്ചത്. പരീക്ഷണങ്ങളുടെ ഭാഗമായി ലബോറട്ടറിക്കകത്തായിരുന്നു ഇത് സൃഷ്ടിച്ചത്.
കേവല പൂജ്യം (അബ്സല്യുട്ട് സീറോ) എന്ന താപനിലയിൽ (പൂജ്യം ഡിഗ്രി കെൽവിൻ അല്ലെങ്കിൽ മൈനസ് 273 ഡിഗ്രി സെല്ഷ്യസ്) ആറ്റത്തിന് ഊർജ്ജം തീരെയുണ്ടാകില്ല. അത് ചലിക്കുകയുമില്ല. മാത്രമല്ല, സൈദ്ധാന്തികമായി നമുക്ക് എത്തിച്ചേരാവുന്ന ഏറ്റവും കുറഞ്ഞ താപനില കൂടിയാണിത്. ഇതിനോട് ഏറ്റവും അടുത്ത താപനിലയിൽ എത്തിച്ചേരുവാനായി ആറ്റങ്ങളുടെ ഒരു കൂട്ടത്തിനെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കുകയായിരുന്നു. ഏതാനും സെക്കണ്ടുകൾ അവ നിശ്ചലാവസ്ഥയിൽ തുടർന്നു. അപ്പോഴാണ് താപനില 38 പിക്കോകെൽവിൻ (ഒരു ഡിഗ്രിയുടെ 38 ട്രില്ല്യൺ ഭാഗങ്ങളിൽ ഒന്ന്) ആയി മാറിയത്.
മറുനാടന് ഡെസ്ക്