- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃസഹോദരിയുടെ വിവാഹിതനായ മകനുമായി പ്രണയം; വീട്ടിൽ വിൡച്ച് പറഞ്ഞ ശേഷം ബിഡിഎസ് വിദ്യാർത്ഥിനിയുടേയും കാമുകനും ഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം; നിർണ്ണായകമായത് പൊലീസിന്റെ ഇടപെടൽ
കോട്ടയം: വീട്ടുകാരെ വിളിച്ചുപറഞ്ഞശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെയും യുവതിയെയുമാണ് പൊലീസ് അതിസാഹസികമായി രക്ഷച്ചു. കോട്ടയത്തെ ഏറ്റുമാനൂരാണ് സംഭവം. തൃശൂരിൽ ബിഡിഎസ് വിദ്യാർത്ഥിനിയായ കോഴിക്കോട് സ്വദേശിയാണ് യുവതി. ഇവരുടെ അമ്മയുടെ സഹോദരിയുടെ മകനാണ് കണ്ണൂർ സ്വദേശിയായ യുവാവ്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് ഭാര്യയോടും കുട്ടിയോടുമൊപ്പം ഏറ്റുമാനൂരിലാണ് താമസിക്കുന്നത്. തൃശൂരിൽ നിന്നും യുവാവിനെ തേടി യുവതി തിങ്കളാഴ്ചയാണ് ഏറ്റുമാനൂരിൽ എത്തിയത്. ഇരുവരും ചേർന്ന് ഹോട്ടലിൽ മുറിയെടുത്തു. യുവതി വീട്ടുകാരെ ഫോണിൽ വിളിച്ച് തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ എസ്‌ഐ ആയ ബന്ധുവിനെ വീട്ടുകാർ വിവരമറിയിച്ചു. യുവതിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവതി ഏറ്റുമാനൂരിൽ ഉണ്ടെന്ന് മനസിലാക്കി. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഏറ്റുമാനൂരിലെ മുഴുവൻ ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷണം നടത്തിയ പൊലീസ് വൈക്കം
കോട്ടയം: വീട്ടുകാരെ വിളിച്ചുപറഞ്ഞശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെയും യുവതിയെയുമാണ് പൊലീസ് അതിസാഹസികമായി രക്ഷച്ചു. കോട്ടയത്തെ ഏറ്റുമാനൂരാണ് സംഭവം.
തൃശൂരിൽ ബിഡിഎസ് വിദ്യാർത്ഥിനിയായ കോഴിക്കോട് സ്വദേശിയാണ് യുവതി. ഇവരുടെ അമ്മയുടെ സഹോദരിയുടെ മകനാണ് കണ്ണൂർ സ്വദേശിയായ യുവാവ്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് ഭാര്യയോടും കുട്ടിയോടുമൊപ്പം ഏറ്റുമാനൂരിലാണ് താമസിക്കുന്നത്. തൃശൂരിൽ നിന്നും യുവാവിനെ തേടി യുവതി തിങ്കളാഴ്ചയാണ് ഏറ്റുമാനൂരിൽ എത്തിയത്. ഇരുവരും ചേർന്ന് ഹോട്ടലിൽ മുറിയെടുത്തു. യുവതി വീട്ടുകാരെ ഫോണിൽ വിളിച്ച് തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ എസ്‌ഐ ആയ ബന്ധുവിനെ വീട്ടുകാർ വിവരമറിയിച്ചു. യുവതിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവതി ഏറ്റുമാനൂരിൽ ഉണ്ടെന്ന് മനസിലാക്കി. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഏറ്റുമാനൂരിലെ മുഴുവൻ ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷണം നടത്തിയ പൊലീസ് വൈക്കം റോഡിലെ ഹോട്ടലിൽ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു.
വൈക്കം റോഡിലെ ഹോട്ടലിൽ നിന്നാണ് ഏറ്റുമാനൂർ പൊലീസ് ഇവരെ കണ്ടെത്തിയത്. ഇരുവരും അമിതമായ അളവിൽ പാരസെറ്റമോൾ ഗുളിക കഴിച്ച നിലയിലായിരുന്നു. യുവാവിന്റെ ഭാര്യയുടെ പരാതിയിൽ കമിതാക്കൾക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.