- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതിൽ മനംനൊന്ത് കുടുംബത്തിലെ മൂന്നു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഗൃഹനാഥൻ ഭരിച്ചു, ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പരവൂരിലെ മൊത്ത വ്യാപാര കടയിയിലെ മൂന്ന് പേരെ ചോദ്യം ചെയ്ത് പൊലീസ്
കൊല്ലം: പരവൂരിൽ കൂട്ട ആത്മഹത്യാശ്രമം. മോഷണക്കുറ്റം ആരോപിച്ച് മർദ്ധിച്ചതിൽ മനംനൊന്ത് ഒരു കുടുംബത്തിലെ മൂന്നു പേരാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പരവൂർ നെടുങ്ങോലത്ത് മകളുമൊത്ത് വിഷം കഴിച്ച് ആത്മഹത്യയക്ക് ശ്രമിച്ച ദമ്പതികളിൽ ഗൃഹനാഥൻ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ. നെടുങ്ങോലം വട്ടവിളവീട്ടിൽ ബാലചന്ദ്രൻ(53)ആണ് മരിച്ചത്. ഭാര്യ സുനിത(45),മകൾ അഞ്ജു ചന്ദ്രൻ(18) എന്നിവരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ തൊഴിലെടുത്തിരുന്ന പരവൂരിലെ ഒരു മൊത്ത വ്യാപാര കടയിൽ നിന്നും മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രനെയോ മറ്റുള്ളവരെയോ വീടിന് പുറത്ത് കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ വിഷം ഉള്ളിൽചെന്ന് അവശരായ നിലയിൽ കിടക്കമുറിയിൽ കണ്ടെത്തിയത്. ഇവർക്ക് അരികിലായി എലി വിഷവും പുഡിൻ കേക്കും ഒഴിഞ്ഞ ഐസ്‌ക്രീം പാത്രവും ഉണ്ടായിരുന്നു. ഉടൻ തന്നെ ഇവരെ പാരിപ്പള്
കൊല്ലം: പരവൂരിൽ കൂട്ട ആത്മഹത്യാശ്രമം. മോഷണക്കുറ്റം ആരോപിച്ച് മർദ്ധിച്ചതിൽ മനംനൊന്ത് ഒരു കുടുംബത്തിലെ മൂന്നു പേരാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പരവൂർ നെടുങ്ങോലത്ത് മകളുമൊത്ത് വിഷം കഴിച്ച് ആത്മഹത്യയക്ക് ശ്രമിച്ച ദമ്പതികളിൽ ഗൃഹനാഥൻ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ. നെടുങ്ങോലം വട്ടവിളവീട്ടിൽ ബാലചന്ദ്രൻ(53)ആണ് മരിച്ചത്. ഭാര്യ സുനിത(45),മകൾ അഞ്ജു ചന്ദ്രൻ(18) എന്നിവരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ തൊഴിലെടുത്തിരുന്ന പരവൂരിലെ ഒരു മൊത്ത വ്യാപാര കടയിൽ നിന്നും മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രനെയോ മറ്റുള്ളവരെയോ വീടിന് പുറത്ത് കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ വിഷം ഉള്ളിൽചെന്ന് അവശരായ നിലയിൽ കിടക്കമുറിയിൽ കണ്ടെത്തിയത്. ഇവർക്ക് അരികിലായി എലി വിഷവും പുഡിൻ കേക്കും ഒഴിഞ്ഞ ഐസ്‌ക്രീം പാത്രവും ഉണ്ടായിരുന്നു.
ഉടൻ തന്നെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബാലചന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല.പ്രാഥമിക ചികിത്സ നൽകിയ ശേഷം സുനിതയെയും അഞ്ചുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഏറെ ഗുരുതരാവസ്ഥയിലായ സുനിതയെ വെന്റിലേറ്ററിലേക്ക് മാറ്റി. അഞ്ജു അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ജോലിക്ക് നിന്നിരുന്ന കടയിൽ നിന്നും പണം അപഹരിച്ചു എന്ന് ആരോപിച്ച് കട ഉടമയും മക്കളും രണ്ടു ദിവസം മുൻപ് ബാലചന്ദ്രനെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
വിവാഹം കഴിച്ചയച്ച മൂത്തമകൾ ബിനിചന്ദ്രന്റെ വർക്കലയിലെ ഭർത്തൃഗൃഹത്തിലും കട ഉടമയും കൂട്ടാളികളും എത്തി പണാപഹരണവുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടാക്കിയതായും ബന്ധുക്കൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്നും വിളിച്ചുകൊണ്ട് പോയി പരവൂരിലെ കടയിൽ വച്ച് വീണ്ടും മർദ്ദിച്ചതായും തുടർന്ന് പൊലീസെത്തി ബാലചന്ദ്രനെയും കട ഉടമയെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി കേസ് ഒത്തുതീർപ്പാക്കി വിടുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ സുനിത ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്.