ഡെറാഡൂൺ; നോട്ട് നിരോധനത്തിന്റെ നഷ്ടക്കണക്കിൽ പെട്ട വ്യവസായി ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. പ്രകാശ് പാണ്ഡെയെന്ന ചരക്കുഗതാഗത മേഖലയിലെ വ്യവസായിയായ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. നേരത്തെ വിഷം കഴിച്ചെത്തിയ ഇയാൾ പാർട്ടി ഓഫീൽ സംസാരിച്ചിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. അപ്പോൾ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

കച്ചവടം പൂട്ടിയതോടെ വ്യവസായത്തിനായി എടുത്ത ലോണുകളൊന്നും തിരിച്ചടയ്ക്കാൻ നിർവാഹമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നുവെന്നും ഇയാൾ ബിജെപി ഓഫിസിലെത്തിയപ്പോൾ അറിയിച്ചു.2016ലെ നോട്ട് നിരോധനത്തെത്തുടർന്ന് കച്ചവടത്തിൽ ഇടിവു നേരിട്ടെന്നു പറഞ്ഞാണ് ഇത്തരമൊരു കൃത്യത്തിനു മുതിർന്നതെന്ന് മന്ത്രി അറിയിച്ചു.

ലോണുകൾ എഴുതിത്ത്തള്ളണമെന്ന ആവശ്യവുമായി തന്റെ കഥ പറഞ്ഞുകൊണ്ടിരിക്കെയാണ് ഇയാൾ താഴെ വീണത്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ബിജെപി അധ്യക്ഷനും തന്റെ അവസ്ഥ കാണിച്ച് കത്തയച്ചിരുന്നു.