മെക്ക: ആകമാന മുസ്ലിം മതവിശ്വാസികളുടെയും പുണ്യതീർത്ഥാടന കേന്ദ്രമായ കഅബയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. തിങ്കളാഴ്ച രാത്രി പതിനൊന്നൊരയോടെയാണ് നാൽപത് വയസ്സുകാരനായ സ്വദേശി യുവാവ് കഅബക്കരികിൽ ആത്മഹത്യ ശ്രമം നടത്തിയത്. പ്രെട്രോൾ നിറച്ച കുപ്പി ദേഹത്ത് ഒഴിച്ച് ആത്ഹമത്യക്ക് ശ്രമിക്കിക്കുകയായിരുന്നു.

സംഭവ സമയത്ത് കഅബയിൽ ഉണ്ടായിരുന്ന ഉംറ തീർത്ഥാടകർ ഇടപെട്ടാണ് ആത്മഹത്യാ ശ്രമം പരാജയപ്പെടുത്തിയത്. പെട്രോൾ ഒഴിക്കുന്നത് തീർത്ഥാടകരിൽ ചിലർ കണ്ടതാണ് വൻ അപകടം ഒഴിവാക്കിയത്. തുടർന്ന് ഇയാളെ പിടികൂടി തടഞ്ഞുവച്ചു. തുടർന്ന് തുടർന്ന് സൗദി സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ കസ്റ്റഡയിലെടുത്തു.

സൗദി സ്വദേശിയാണ് യുവാവ്. ഇദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് സുരക്ഷ വിഭാഗം മാദ്ധ്യമ വക്താവ് അറിയിച്ചു. പിതൃസഹോദരരുമായുള്ള തർക്കത്തിൽ കോടതിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇദ്ദേഹം മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, കഅബക്ക് തീവെക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തെ പിടികൂടിയെന്ന് ചില മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന്റേത് വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.