- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ജ്യൂലറി ഉടമയ്ക്കെതിരെ കേസില്ല; ആത്മഹത്യാ ശ്രമത്തിനും മുതലാളിക്ക് നഷ്ടം വരുത്തിയതിനും ഇസ്മായിലിനെതിരെ രണ്ട് കേസ്; ബോബി ചെമ്മണ്ണൂരിന് മുന്നിൽ മുട്ടുമടക്കാൻ തന്നെ ഉറച്ച് പൊലീസ്; ജീവൻ തിരിച്ചു കിട്ടാൻ പ്രാർത്ഥനയോടെ കുടുംബം
തിരൂർ: കാര്യങ്ങളെല്ലാം വ്യക്തമാണ്. തിരൂർ ബോബി ചെമ്മണ്ണൂർ ജ്യൂലറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇസ്മായിലിനും കുടുംബത്തിനും പൊലീസിൽ നിന്ന് നീതി കിട്ടില്ല. മകളുടെ വിവാഹത്തിനായി ജൂവലറിയിൽനിന്നു സ്വർണം കടംവാങ്ങിയ പിതാവ് അതേ ജൂവലറിയിലെത്തി പെട്രോൾ ദേഹത്തൊഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഇസ്മയിലിനെതിരെ പൊലീസ് കേസ് എടുത്തു.
തിരൂർ: കാര്യങ്ങളെല്ലാം വ്യക്തമാണ്. തിരൂർ ബോബി ചെമ്മണ്ണൂർ ജ്യൂലറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇസ്മായിലിനും കുടുംബത്തിനും പൊലീസിൽ നിന്ന് നീതി കിട്ടില്ല. മകളുടെ വിവാഹത്തിനായി ജൂവലറിയിൽനിന്നു സ്വർണം കടംവാങ്ങിയ പിതാവ് അതേ ജൂവലറിയിലെത്തി പെട്രോൾ ദേഹത്തൊഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഇസ്മയിലിനെതിരെ പൊലീസ് കേസ് എടുത്തു. ഓപ്പറേഷൻ കുബേരയുടെ നാട്ടിൽ പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച താഴെപ്പാലത്തെ ചെമ്മണൂർ ഇന്റർ നാഷനൽ ജൂവലറിയ്‌ക്കെതിരെ ഒരു കേസുമില്ല. വീട്ടുകാർ പരാതി നൽകിയാൽ മാത്രമേ നിലവിലെ അവസ്ഥയിൽ കേസ് എടുക്കൂ എന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കിൽ അയാൾ മരിച്ചാൽ ആലോചിക്കാമെന്നാണ് നിലപാട്. അല്ലാത്ത പക്ഷം ഇതു വെറുമൊരു ആത്മഹത്യാ കേസാകും. ഇസ്മായിലിന് കോടതി കയറി ഇറങ്ങേണ്ടിയും വരും.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള താനൂർ കെ. പുരം സ്വദേശി ഇസ്മായിലിന്റെ നില അതീവ ഗൂരുതരമാണ്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലാണ്. തീകെടുത്തുന്നതിനിടെ പരുക്കേറ്റ ജൂവലറി ജീവനക്കാരൻ പ്രതീക്ഷിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നില തരണം ചെയ്തു. 45 ദിവസത്തെ അവധിക്ക് സ്വർണം കടം കൊടുത്ത പണം ഇസ്മായിൽ നൽകാനുണ്ടെന്നാണു ജൂവലറി ജീവനക്കാർ പറയുന്നത്. എന്നാൽ, ജൂവലറിയുടെ ഫീൽഡ് ജീവനക്കാരി എന്നു പരിചയപ്പെടുത്തിയ യുവതിയുടെ കയ്യിൽ പണം നൽകിയിരുന്നതായി ഇസ്മായിലിന്റെ ബന്ധുക്കൾ പറഞ്ഞു. ഇസ്മായിലിനെതിരെ ആത്മഹത്യാ ശ്രമത്തിനും ജൂവലറിയിൽ കയറി നാശനഷ്ടമുണ്ടാക്കിയതിനും തിരൂർ പൊലീസ് രണ്ട് കേസെടുത്തു. അങ്ങനെ മുതലാളിക്ക് വേണ്ടി എല്ലാം പൊലീസ് കൃത്യമായി ചെയ്തു കഴിഞ്ഞു.
ഇസ്മായിലിന് അനുകൂലമായി മാത്രമേ എല്ലാം കേൾക്കാനുള്ളൂ. ഇസ്മയാലിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനയോടെ ആശുപത്രിയിലാണ് കുടുംബം. 70 ശതമാനത്തോളം പൊള്ളലേറ്റു. അതുകൊണ്ട് തന്നെ സ്ഥിതി അതീവ ഗുരുതരമാണെന്ന് എല്ലാവർക്കും അറിയാം. ഈ അവസരത്തിൽ പരാതി നൽകാനോ പ്രതികരണത്തിനോ ഉള്ള മാനസികാവസ്ഥ ഇസ്മായിലിന്റെ കുടുംബത്തിനില്ല. അതുകൊണ്ട് പൊലീസും ഈ അവസരം ഉപയോഗിക്കുന്നു. അതിനിടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കാനും ശ്രമമുണ്ട്. ഇതിന്റെ ഭാഗമായാണ് എല്ലാം ഇസ്മായിലിന്റെ കുഴപ്പമെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മകളുടെ വിവാഹത്തിനായി സ്വർണമെടുത്ത വകയിൽ ഇസ്മായിൽ പണം നൽകാനുള്ളതായി ജൂവലറി ജീവനക്കാർ അറിയിച്ചു. സ്വർണം വാങ്ങിയ പണം നൽകാനെന്ന പേരിലാണ് ഇന്നലെ ഇയാൾ എത്തിയത്. ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ, കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്ന പെട്രോൾ ദേഹത്തൊഴിച്ചു. ജീവനക്കാർ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തി. ഇതോടെ ജൂവലറിയിൽ തീപടന്നു. ജൂവലറിയിൽ തീപിടിത്തമുണ്ടായതോടെ ജനം തടിച്ചു കൂടിയതിനെ തുടർന്ന് താഴെപ്പാലത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. 45 ദിവസത്തെ അവധിക്ക് സ്വർണം കടം കൊടുത്ത പണം ഇസ്മായിൽ നൽകാനുണ്ടെന്നാണു ജൂവലറി ജീവനക്കാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് കേസുകൾ പൊലീസ് എടുത്തത്.
എന്നാൽ, ജൂവലറിയുടെ ഫീൽഡ് ജീവനക്കാരി എന്നു പരിചയപ്പെടുത്തിയ യുവതിയുടെ കയ്യിൽ പണം നൽകിയിരുന്നതായി ഇസ്മായിലിന്റെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ കാരുണ്യത്തിന്റെ മിശിഹയെന്ന് സ്വയം അവകാശപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ തിരൂർ ഷോറൂമിൽ നിന്നും ആഭരണങ്ങൾ വാങ്ങാൻ തീരുമാനിച്ച ഇസ്മായിൽ ചതിക്കപ്പെടുകയായിരുന്നു. മുഴുവൻ പണം നൽകിയില്ലെങ്കിലും ചെറിയ സാവകാശത്തിൽ പണം നൽകിയാൽ മതിയെന്ന ജൂവലറിക്കാരുടെ വാഗ്ദാനത്തിൽ ഇസ്മായിൽ വീഴുകയായിരുന്നു. എന്നാൽ, ചെറിയ മാസത്തെ സാവകാശത്തിന്റെ പേരിൽ സ്വർണ്ണത്തിന് വൻതുകയാണ് ഇവർ ഈടാക്കിയത്. പണിക്കൂലിയുടെ പേരിൽ വൻതുക ആഭരണങ്ങൾക്ക് ഈടാക്കിയതോടെയാണ് ഇദ്ദേഹം താൻ അകപ്പെട്ടത് വൻകെണിയിലാണെന്ന് ബോധ്യമായത്. ഒടുവിൽ ജൂവലറിക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞതും.
ഈ വർഷം ഫെബ്രുവരിയിലാണ് മകളുടെ വിവാഹത്തിനായി ഇസ്മായിൽ തിരൂരിലെ ജൂവലറിയുടെ ബ്രാഞ്ചിൽ നിന്നും സ്വർണം വാങ്ങിയത്. ജൂവലറിയുടെ കമ്മീഷൻ ഏജന്റായ സാജിത എന്ന സ്ത്രീ മുഖേനായാണ് അദ്ദേഹം ആഭരണം എടുക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം, അഞ്ച് ലക്ഷത്തോളം രൂപയുടെ സ്വർണം വാങ്ങി. പണം അടക്കാനായി ഏതാനും മാസത്തെ സാവകാശവും നൽകിയിരുന്നു. തുടക്കത്തിൽ മൂന്ന് ലക്ഷത്തി ലഅറുപതിനായിരം രൂപയാണ് നൽകിയത്. എന്നാൽ മുഴുവൻ സ്വർണ്ണത്തിന്റെയും വില അപ്പോൾ നിശ്ചയിക്കാതെ പണം നൽകിയ ആഭരണങ്ങളുടെ വില മാത്രമാണ് രേഖപ്പെടുത്തിയത്. മുഴുവൻ സ്വർണ്ണത്തിന്റെ ബില്ലും നൽകാൻ തയ്യാറായില്ല.
സ്വർണം നൽകുന്നതിന് മുമ്പായി ഇസ്മായിൽ മുദ്രപത്രങ്ങളിൽ ഒപ്പിട്ടു കൊടുത്തിരുന്നു. കൂടാതെ നിയമവിരുദ്ധമായിരുന്നിട്ടും ബ്ലാക് ചെക് ലീഫുകളും ജൂവലറിക്കാർ വാങ്ങിവച്ചു. പിന്നീട് സാമ്പത്തിക ഞെരുക്കത്താൽ നിശ്ചിത തീയതി കഴിഞ്ഞിട്ടും ജൂവലറിക്കാർക്ക് പണം നൽകാൻ സാധിച്ചില്ല. ഇതോടെ അടക്കേണ്ട പണം കുത്തനെ ഉയർത്തുകയാണ് ചെമ്മണ്ണൂർ ജൂവലറിക്കാർ ചെയ്തതെന്നാണ് ഇസ്മായിലിന്റെ ബന്ധുക്കൾ നൽകുന്ന സൂചന. ഇതോടെ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് ഇടപാട് തീർക്കാൻ സാധിക്കാത്ത വിധത്തിലേക്ക് സംഖ്യ വളർന്നു. പണിക്കൂലിയുടെ പേരിലായിരുന്നു ജൂവലറി അമിത തുക ഈടാക്കിയത്. ഈ പണിക്കൂലി അമിതമായി തോതിൽ ഉയർത്തിയതോടെ ഇസ്മായിലിന് എളുപ്പം കടം തീർക്കാൻ സാധിക്കാതെ വന്നു.
ഇതിനിടെ ഇടനിലക്കാരിയായ സാജിതയിൽ നിന്നും ജൂവലറി സ്വർണ്ണാഭരണങ്ങൾ പിടിച്ചുവാങ്ങിയിരുന്നു. ഇസ്മായിൽ പണം അടക്കാത്തതിന്റെ പേരിൽ സാജിതയുടെ പക്കൽ നിന്നും 19 പവനാണ് പിടിച്ചുവാങ്ങിയത്. ഇസ്മയിൽ പണം അടച്ചാൽ മാത്രമേ സ്വർണം വിട്ടുനൽകൂവെന്നാണ് ഇവരോട് ചെമ്മണ്ണൂർ ജൂവലറിക്കാർ പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്ഥലം വിറ്റ് കടം തീർക്കാൻ ഇസ്മയിൽ ശ്രമിച്ചുവരികയായിരുന്നു. ഉമ്മയുടെ പേരിലുള്ള ഭൂമി വിൽക്കാനായിരുന്നു പരിപാടി. ഇക്കാര്യം പറഞ്ഞ് സാവകാശം തേടുകയും ചെയ്തു. എന്നാൽ എളുപ്പത്തിൽ വിൽപ്പന നടക്കാതിരിന്നതും ഇസ്മായിലിനെ പ്രതിരോധത്തിലാക്കി.
ഭൂമിസംബന്ധമായ കാര്യം കൂടി സംസാരിക്കാൻ വേണ്ടിയാണ് ഇസ്മായിൽ ഇന്ന് ജൂവലറിയിൽ എത്തിയത്. എന്നാൽ പണവും ഭൂമിയും നഷ്ടമാകുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽപെട്ടാണ് ഇയാൾ ആത്മഹത്യക്ക് തുനിഞ്ഞതെന്നാണ് സൂചന. ഇന്നാൽ ഓപ്പറേഷൻ കുബേരയിലൂടെ കൊള്ളപ്പലിശക്കാരെ നേരിടുമെന്ന് പറയുന്ന രമേശ് ചെന്നിത്തലയുടെ പൊലീസ് ഇസ്മായിലിന്റെ വേദനയൊന്നും അറിയാൻ ശ്രമിക്കുന്നില്ല.