- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ കുടുക്കാതിരിക്കാൻ കാമുകി ചോദിച്ചത് ഏഴ് ലക്ഷം; മരണമെന്ന് സ്റ്റാറ്റസ് ഇട്ട് കെട്ടി തൂങ്ങി ചാവുന്നത് ലൈവായി കാണിക്കാൻ ഒരുങ്ങി കുട്ടിയുടെ അച്ഛൻ; പാതിരാത്രിയിൽ ദൃശ്യം കണ്ട് ഞെട്ടിയ സഹയാത്രികർ റൂമിൽ ഓടിയെത്തി രക്ഷിച്ചു; കേരളത്തിലെ പ്രമുഖ ചാനൽ അവതാരകന്റെ ആത്മഹത്യാ ശ്രമ വീഡിയോ ഫേസ്ബുക്കിൽ കിടന്നത് മണിക്കൂറുകൾ മാത്രം; തലസ്ഥാനത്തെ പത്രലോകത്തെ മുൾമുനയിൽ നിർത്തിയ 'ജീവനൊടുക്കൽ' കഥ ഇങ്ങനെ
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങളാണ് തിരുവനന്തപുരത്തെ പത്ര ലോകത്തെ ഞെട്ടിച്ചത്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു സംഭവം നടന്നു. ന്യൂസ് 18 കേരളയിലെ പെൺകുട്ടിയുടെ ദളിത് പീഡനം ആരോപിച്ചുള്ള ആത്മഹത്യയായിരുന്നു അദ്യത്തേത്. അതിന് ശേഷം അതേ ചാനലിലെ പ്രമുഖനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കട്ടപ്പനയിൽ കെട്ടിത്തൂങ്ങിയായിരുന്നു പ്രമുഖന്റെ ആത്മഹത്യാ ശ്രമം. അതീവ ഗുരുതരാവസ്ഥയിലായ ഈ മാധ്യമ പ്രവർത്തകൻ ഭാഗ്യം കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇതിന്റെ ആഘാതവും ചർച്ചയും അവസാനിക്കും മുമ്പേയാണ് മറ്റൊരു മാധ്യമ പ്രവർത്തകനും കെട്ടിതൂങ്ങി ചാവാൻ ഒരുങ്ങിയത്. മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മഹത്യ ഫെയ്‌സ് ബുക്കിലൂടെ ലൈവിടാൻ ശ്രമിച്ചു. ഇന്നലെ രാത്രിയോടെ ഇയാളുടെ ഫെയ്‌സ് ബുക്ക് സ്റ്റാറ്റസ് മരണം എന്നാക്കി മാറ്റിയിരുന്നു, കറുത്ത ബാക് ഗ്രൗണ്ടിൽ മരണമെന്നായിരുന്നു സ്റ്റാറ്റസ്. തൊട്ടുപിന്നാലെ എഫ് ബിയിൽ ലൈവെത്തി. മേശപ്പുറത്ത് കയറി നിന്ന് ഫാനിൽ പുതപ്പു കൊണ്ട് കുരുക്കിട്ട് നിൽക്കുന്ന ദൃശ്യമാണ് ഫെയ്‌സ് ബുക്കിലൂട
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങളാണ് തിരുവനന്തപുരത്തെ പത്ര ലോകത്തെ ഞെട്ടിച്ചത്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു സംഭവം നടന്നു. ന്യൂസ് 18 കേരളയിലെ പെൺകുട്ടിയുടെ ദളിത് പീഡനം ആരോപിച്ചുള്ള ആത്മഹത്യയായിരുന്നു അദ്യത്തേത്.
അതിന് ശേഷം അതേ ചാനലിലെ പ്രമുഖനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കട്ടപ്പനയിൽ കെട്ടിത്തൂങ്ങിയായിരുന്നു പ്രമുഖന്റെ ആത്മഹത്യാ ശ്രമം. അതീവ ഗുരുതരാവസ്ഥയിലായ ഈ മാധ്യമ പ്രവർത്തകൻ ഭാഗ്യം കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇതിന്റെ ആഘാതവും ചർച്ചയും അവസാനിക്കും മുമ്പേയാണ് മറ്റൊരു മാധ്യമ പ്രവർത്തകനും കെട്ടിതൂങ്ങി ചാവാൻ ഒരുങ്ങിയത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മഹത്യ ഫെയ്‌സ് ബുക്കിലൂടെ ലൈവിടാൻ ശ്രമിച്ചു. ഇന്നലെ രാത്രിയോടെ ഇയാളുടെ ഫെയ്‌സ് ബുക്ക് സ്റ്റാറ്റസ് മരണം എന്നാക്കി മാറ്റിയിരുന്നു, കറുത്ത ബാക് ഗ്രൗണ്ടിൽ മരണമെന്നായിരുന്നു സ്റ്റാറ്റസ്. തൊട്ടുപിന്നാലെ എഫ് ബിയിൽ ലൈവെത്തി. മേശപ്പുറത്ത് കയറി നിന്ന് ഫാനിൽ പുതപ്പു കൊണ്ട് കുരുക്കിട്ട് നിൽക്കുന്ന ദൃശ്യമാണ് ഫെയ്‌സ് ബുക്കിലൂടെ എത്തിയത്. ഓഫീസിന് തൊട്ടു പിറകെയായിരുന്നു ഇയാളുടെ താമസം. വീഡിയോ കണ്ട മാധ്യമ പ്രവർത്തകർ ഓഫീസിൽ വിവരം അറിയിച്ചു. അതിവേഗം ജീവനക്കാർ പാഞ്ഞെത്തി. മാധ്യമ പ്രവർത്തകനെ ആത്മഹത്യയിൽ നിന്ന് ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചു. ഇതിനകം തന്നെ 100ഓളം പേർ വീഡിയോ കാണുകയും ചെയ്തു. വിവാദം കത്തിപടരാതിരിക്കാൻ വീഡിയോ എഫ് ബിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെ മരണം എന്ന സ്റ്റാറ്റസും റിമൂവ് ചെയ്തു.
അതിനിടെ കാമുകിയുമായുള്ള പ്രശ്‌നമാണ് ഇയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ മാധ്യമ പ്രവർത്തകൻ കുറച്ചു മാസങ്ങളായി പ്രണയക്കുരുക്കിലായിരുന്നു. വീട്ടിലും പോകാതെയായി. പ്രശനം അറിഞ്ഞ ഭാര്യ ഡിവോഴ്‌സിന്
ശ്രമവും തുടങ്ങി. വിവാഹ മോചനം ഒഴിവാക്കാൻ ചിലർ ശ്രമിച്ചെങ്കിലും മാധ്യമ പ്രവർത്തകൻ വഴങ്ങിയില്ല. കാമുകിയ്‌ക്കൊപ്പമാകും തന്റെ ഇനിയുള്ള ജീവിതമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ കൂട്ടുകാരും ഒത്തുതീർപ്പിൽ നിന്ന് പിന്മാറി. എന്നാൽ കാമുകി സാമ്പത്തിക ചൂഷണം തുടങ്ങി. എല്ലാ മാസവും വലിയൊരു തുക ഭീഷണിപ്പെടുത്തി വാങ്ങാനും തുടങ്ങി. ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങി. എങ്ങനേയും കാമുകിയെ ഒഴിവാക്കാനും ശ്രമിച്ചു. എന്നാൽ ഭീഷണി തുടരുകയാണ് ചെയ്തത്.
ഏഴ് ലക്ഷം രൂപ തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് കാമുകിയുടെ ഭീഷണിയെത്തി. പണം നൽകാനില്ലാതെ വന്നപ്പോൾ ഇയാൾ കുടുങ്ങി. അതിനിടെ കാമുകി മുമ്പും ഇത്തരം കാശ് തട്ടലും ബ്ലാക് മെയിലിംഗും നടത്തിയിട്ടുണ്ടെന്നും അറിഞ്ഞു. മറ്റൊരു മാധ്യമ പ്രവർത്തകനെ പീഡനക്കേസിൽ കുടുക്കി. മ്യൂസിയം പൊലീസിൽ ഈ പരാതി കൊടുത്തതും 5 ലക്ഷം രൂപ പിടിച്ചു വാങ്ങിയതും കേട്ടതോടെ ഈ മുതിർന്ന മാധ്യമ പ്രവർത്തകനും ചെന്നു പെട്ട ചതിയെ കുറിച്ചോർത്ത് നിസ്സഹായനായി. ഇതേ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂട്ടുകാരുടെ ഇടപെടൽ മൂലം രക്ഷപ്പെടുകയും ചെയ്തു. രക്ഷിച്ചവരോടും കാമുകിയെ കുറിച്ച് നിർത്താതെ പറയുന്നുണ്ടായിരുന്നു. ഏല്ലാവരും ഏറെ പണിപ്പെട്ടാണ് ഇയാളെ സമാധാനിപ്പിച്ചത്.
കാമുകിയുമായുള്ള പ്രശ്‌നങ്ങൾ ചില വാട്‌സ് ആപ്പ് ഗ്രൂപ്പിലും മെസേജായി ഇയാൾ ഇട്ടിരുന്നു. ഇതോടെ തന്നെ കാമുകിയുമായി മാധ്യമ പ്രവർത്തകൻ തെറ്റിയെന്ന് കൂട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ സമാധാനിച്ചിരിക്കുമ്പോഴാണ് മരണമെന്ന സ്റ്റാറ്റസും ഫെയ്‌സ് ബുക്ക് ലൈവും എത്തിയത്. ഒരു പ്രമുഖ ചാനലിലെ പ്രധാന അവതാരകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിവിധ ചാനലുകളിൽ ജോലി ചെയ്തിട്ടുള്ള ഇയാൾക്ക് വലിയ സൗഹൃദ വലയവുമുണ്ട്. അതു കൊണ്ട് മാത്രമാണ് പാതിരാത്രിയിലെ ആത്മഹത്യാ ശ്രമം ചാനൽ അധികാരികൾ സമയത്ത് തിരിച്ചറിഞ്ഞത്.