- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലരാമപുരത്ത് ബേക്കറി ഉടമ ആത്മഹത്യ ചെയ്ത നിലയിൽ; കടബാധ്യത മൂലമെന്ന് സൂചന
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് മറ്റൊരു ആത്മഹത്യ കൂടി. ബാലരാമപുരത്ത് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ബലരാമപുരം സ്വദേശി മുരുകൻ (40) ആണ് മരിച്ചത്. ബാലരാമപുരത്ത് ബേക്കറി നടത്തി വരികയായിരുന്നു. വീടിന്റെ പുറകിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കടബാധ്യത മൂലമാണ് ആത്മഹത്യ എന്നാണ് സൂചന.
ഉച്ചക്കടയിൽ ബേക്കറി ജീവനക്കാരായിരുന്ന മുരുകൻ കഴിഞ്ഞ ജനുവരിയിൽ ബാലരാമപുരത്ത് ശ്രീനന്ദന എന്ന പേരിൽ ബേക്കറി ആരംഭിക്കുകയായിരുന്നു. ലോക് ഡൗൺ പ്രതിസന്ധിയും കച്ചവടത്തിലുണ്ടായ കുറവും മുരുകനെ അലട്ടിയിരുന്നു. കൈവായ്പ ഉൾപ്പെടെ എടുത്തായിരുന്നു സ്ഥാപനം ആരംഭിച്ചത്.
ബ്രഹ്മനാമകിയാണ് ഭാര്യ. നാലു വയസ്സുള്ള ഒരു മകളുണ്ട്. ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Next Story