- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേയ്‌സ്ബുക്കിൽ തന്റെ മരണദിവസം കുറിച്ചു; ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ യുവാവ് മരിച്ച നിലയിൽ; ഞെട്ടിക്കുന്ന ആത്മഹത്യ
ഇടുക്കി: ഫേയ്‌സ്ബുക്കിൽ മരണദിവസം പങ്കുവെച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ. അടിമാലി ആനച്ചാൽ ഓലിക്കുന്നേൽ ദീപുവാണ്(34) മരിച്ചത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മരണദിവസം ഫേസ്‌ബുക്കിൽ പങ്കുവെച്ചതിന് ശേഷമാണ് ദീപു തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടിൽ തിങ്കളാഴ്ച തൂങ്ങി മരിച്ചത്.
ഫേസ്‌ബുക്കിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. കരിമണ്ണൂർ ഹൈസ്‌കൂൾ ജംക്ഷനിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. കോവിഡിൽ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണു ബന്ധുക്കൾ നൽകുന്ന വിവരം. സാമ്പത്തിക ബാധ്യതയാവാം മരണകാരണമെന്നാണു തൊടുപുഴ പൊലീസ് പറയുന്നത്. മായയാണ് ഭാര്യ. മകൻ: ആദിനാഥ്.
Next Story