കണ്ണുർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ ഏച്ചിലാംവയലിലെ നിർമ്മാണ തൊഴിലാളി കേറ്റയിൽ സന്തോഷ് കുമാറിന്റെ ഭാര്യ പി.ആതിര(26)യെയാണ് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

നാലുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കുട്ടികളില്ല. കോറോം കൊക്കോട്ടെ പി.ശിവദാസൻ-കെ.പി അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ അർച്ചന, അനിൽകുമാർ.