- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധിയിൽ ഒരു ജീവനൊടുക്കൽ കൂടി; കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു; കാരണമായത് ലോക്ഡൗണിൽ ലോൺ തിരിച്ചടവ് മുടങ്ങിയതെന്ന് കുടുംബം
കൊല്ലം: കോവിഡ് പ്രതിസന്ധികൾ കൂടുതൽ പേരുടെ ജീവനെടുക്കുകയാണ്. കോവിഡ് ലോക്ഡൗൺ സൃഷ്ടിച്ച ആഘാതം മൂലമുള്ള മറ്റൊരു ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതക്കോട് കല്ലു സൗണ്ട്‌സ് ഉടമയായ സുമേഷാണ് തിങ്കളാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്.ലോക്ഡൗൺ മൂലം വരുമാനം നിലച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സുമേഷ്.
സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള വസ്തു ഈട് നൽകിയാണ് സ്ഥാപനം നടത്തിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രയാസമുണ്ടായി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് സുമേഷിന്റെ കുടുംബം പറയുന്നു.മുൻപ് തിരുവനന്തപുരത്തും ഇത്തരത്തിൽ ലോക്ഡൗൺ സൃഷ്ടിച്ച വരുമാന നഷ്ടവും കടവും കാരണം ആത്മഹത്യകളുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story