ഈരാറ്റുപേട്ട: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് പതിനാറുകാരി തൂങ്ങിമരിച്ചു. പൂഞ്ഞാർ പഞ്ചായത്ത് മണിയംകുന്നിൽ എട്ടാം വാർഡിൽ നെടുമറ്റത്തിൽ രവീന്ദ്രന്റെ മകൾ വീണയാണ് (16) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനും നാലിനും ഇടക്കാണ് സംഭവം.

ഫോൺ ഉപയോഗിച്ചിരുന്നത് അമ്മ രമണി ചോദ്യംചെയ്തതിനെത്തുടർന്ന് വീണയും അമ്മയും തമ്മിൽ വഴക്കുണ്ടായി. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ ഉച്ചക്ക് ഉണ്ണാൻ വന്നപ്പോൾ ഫോണും കൊണ്ടുപോയി. ഇതാണ് മരണകാരണമായി പറയുന്നത്. പണി കഴിഞ്ഞ് വീട്ടിൽ എത്തി കുട്ടിയെ തിരക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരൻ: വിഷ്ണു.