- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയോട് ഒപ്പമുള്ള കുഞ്ഞിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് യുവാവ പൊലീസ് സ്‌റ്റേഷനിൽ; കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കുന്നംകുളം: ഭാര്യയോട് ഒപ്പമുള്ള കുഞ്ഞിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് കുന്നംകുളം പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം.
ചെറുവത്താനി പാറമേൽ പറമ്പിൽ വീട്ടിൽ സുജീഷിനെതിരെയാണ് (34) ആത്മഹത്യ ശ്രമത്തിന് കേസെടുത്തത്. പതിവായി മദ്യപിച്ച് ഭാര്യയെ ശല്യം ചെയ്തതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഭർത്താവിന്റെ ശല്യം സഹിക്കാൻ വയ്യാതെ കൂർക്കഞ്ചേരി വീട്ടിലേക്ക് പോയ യുവതി കുഞ്ഞിന്റെ സംരക്ഷണം കോടതി മുഖേന ഏറ്റെടുത്തിരുന്നു. കുഞ്ഞിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സറ്റേഷനിലെത്തിയ യുവാവ് ഇടതുകൈയുടെ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസുകാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ