- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുമാസം പ്രായമായ കുഞ്ഞിന് വളർച്ചാ പ്രശ്നം എന്ന ചിന്ത ഉത്കണ്ഠയായി; അടുത്ത കാലത്ത് ജ്യോത്സന അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം; കുഞ്ഞുമായി കിണറ്റിൽ ചാടിയത് സമ്മർദ്ദം താങ്ങാൻ ആവാതെ എന്ന് പ്രാഥമിക നിഗമനം; അസ്വാഭാവിക മരണത്തിന് കേസ്; ദുരന്തത്തിൽ നടുങ്ങി ചൊക്‌ളി
കണ്ണൂർ: അമ്മ മകനുമായി കിണറ്റിൽ ചാടിയത് കുഞ്ഞിന് ബുദ്ധിവികാസം കുറഞ്ഞുവെന്ന സംശയം കാരണമുള്ള മാനസിക വിഷമത്താൽ. ഏഴുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചതിന് പിന്നിൽ കടുത്ത മാനസിക സമ്മർദ്ദമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊക്‌ളി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഈ കാര്യത്തെ കുറിച്ച് അടുത്ത ബന്ധുക്കളിൽ നിന്നും സൂചന ലഭിച്ചത്.ചൊക്ലി നെടുമ്പ്രത്തിനു സമീപം ഇന്നു രാവിലെ ആറോടെയാണ് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കെവയൽ കീർത്തി കോട്ട്താഴെ കുനിയിൽ നിവേദിന്റെ ഭാര്യ ജ്യോസ്ന (27), ഏക മകൻ ദ്രുവിൻ (ഏഴ് മാസം) എന്നിവരുടെ മൃതദേഹങ്ങളാണ് തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. തലശേരിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് ഇരു മൃതദേഹങ്ങളും പുറത്തെടുത്തത്. ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചൊക്ലി സിഐ ഷാജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
കുട്ടിക്ക് ബുദ്ധിവികാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായെന്ന തോന്നൽ ജ്യോത്സനയ്ക്ക് ഉണ്ടായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മാനസികമായി തളർന്ന നിലയിലായിരുന്നു യുവതി. ഈ കാര്യം ഇവർ അടുത്ത ബന്ധുകളോട് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
ചൊക്‌ളി പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൂന്നു വർഷം മുൻപാണ് ജ്യോത്സനയുടെയും ചൊക്‌ളി നിടുമ്പ്രം സ്വദേശി നിവേദും വിവാഹിതരായത്. ഇലക്ട്രീഷ്യനാണ് നിവേദ്. ചൊക്‌ളി പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്