പോത്തൻകോട് : 30കാരിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തനിലയിൽ. പണിമൂല തെറ്റിച്ചിറ ശ്രീകുമാരീസിൽ പൊലീസ് ഹെഡ്‌കോർട്ടേഴ്‌സ് ജീവനക്കാരൻ വിനോദ്കുമാറിന്റെ ഭാര്യ സരിതയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വീടിനോട് ചേർന്നുള്ള അടുക്കളയിൽ നിന്നും ഇവരുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 3.45ന് ഏക മകൻ പോത്തൻകോട് മേരിമാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള ബന്ധുക്കളെ നിരഞ്ജൻ വിവരമറിയിച്ചു്. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി.

തിരച്ചിലിൽ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പു കിട്ടിയിട്ടുണ്ട്. വാതിലിൽ ഭർത്താവിനോടും മകനോടും യാത്രാമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറിൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും എത്തി പരിശോധനകൾക്കു ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാനാകൂയെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പോത്തൻകോട് സിഐ എസ്. ഷാജി പറഞ്ഞു.