കാസർകോട്: 11 വയസുള്ള പെൺകുട്ടിയെ മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ചതിന്റെ നടുക്കത്തിലാണ് കാസർകോട് ജില്ലയിലെ ബന്തടുക്ക അടൂർ ചെന്നക്കുണ്ട നിവാസികൾ.കൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടി മുറിയിൽ കയറി കുറ്റിയിട്ട് ജനാലയിൽ കയറിട്ട് തൂങ്ങിയത്. ബന്തടുക്ക അടൂർ ചെന്നക്കുണ്ട് തിമ്മയ്യ മൂലയിലെ ചന്ദ്രൻ നളിനി ദമ്പതികളുടെ മകൾ ലാവണ്യയെയാണ് (11) മരിച്ചത്.

അഡൂർ ഗവ. ഹൈസ്‌ക്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ്. ഒരാഴ്ച മുമ്പ് പിതൃസഹോദരി കാറഡുക്ക മൂലംകുളത്തിലെ യമുനയുടെ വീട്ടിൽ സഹോദരിക്കൊപ്പം പോയി താമസിച്ച് മടങ്ങിയെത്തിയതായിരുന്നു ലാവണ്യ. കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കടന്ന് കയർ അഴിച്ചുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ അന്വഷണത്തിലൂടെ മാത്രമേ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പറയാന കഴിയൂ എന്ന് ബന്തടുക്ക പൊലീസ് വ്യക്തമാക്കി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശരണ്യ, ശരത്ത്.