- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ വള്ളികുന്നത്ത് 19 കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; മരണമടഞ്ഞത് ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്ര; വിവാഹം കഴിഞ്ഞത് മാർച്ചിൽ; സൈനികനായ ഭർത്താവ് ഇപ്പോൾ ഉത്തരാഖണ്ഡിൽ; അന്വേഷണം തുടങ്ങി
ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭർതൃഗൃഹത്തിൽ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 21 നാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്.
രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്. ഭർതൃമാതാവാണ് സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം.തുടർന്ന് അയൽവാസികളെയെല്ലാം വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെന്നതടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു
മറുനാടന് മലയാളി ബ്യൂറോ