- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം നിശ്ചയിച്ചത് മുതൽ മുഖം ഇരുണ്ടു; വേർപിരിയൽ ആലോചിക്കാനേ വയ്യ; ചടങ്ങിന് ഒരുക്കങ്ങൾ തുടരുന്നതിനിടെ ജീവനൊടുക്കി ഇരട്ടസഹോദരിമാർ; മംഗളുരുവിലെ കുടുംബം തീരാദുഃഖത്തിലും
മംഗളൂരു: ജനിച്ചു മുതൽ ഒരു മനസായി ജീവിച്ച ഇരട്ടകളായ യുവതികളെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തിൽ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയേയും ദിവ്യയേയുമാണ് (19) കതിർമണ്ഡപത്തിൽ എത്തും മുൻപേ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഊണിലും ഉറക്കിലും യാത്രകളിലും തുടങ്ങി എല്ലാകാര്യത്തിലും ഒന്നായിരുന്ന സഹോദരിമാർ മരണം തിരഞ്ഞെടുത്തതും ഒരുമിച്ചു തന്നെ . ഇരുവരുടേയും വിവാഹം നിശ്ചയിച്ചപ്പോൾ മുതൽ വലിയ പ്രയാസം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു. ഒരുക്കങ്ങൾ നടക്കുമ്പോൾ അവരുടെ മുഖങ്ങളിൽ സന്തോഷമല്ല കണ്ടതെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു .
ജനിച്ചത് മുതൽ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേർപിരിയുന്നതിനെ കുറിച്ചുള്ള ചിന്തകൾ സഹോദരിമാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്ന , ഇതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്. ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.