- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു; മരണമടഞ്ഞത് കണ്ണൂർ മമ്പറം കായലോട് സ്വദേശി സാജിദ്
കണ്ണൂർ:പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ ദാരുണമായി മരിച്ചു. കെ.എസ്.ഇ.ബി.കോടിയേരി സെക്ഷനിലെ മസ്ദൂർ വിഭാഗം ജിവനക്കാരനാണ് മരിച്ചത്. മമ്പറം കായലോട് സ്വദേശി കാളാറമ്പത്ത് സാജിദാണ് (38) വ്യാഴാഴ്‌ച്ച രാവിലെ പത്തു മണിയോടെ ജോലിക്കിടയിൽ പന്തക്കൽ വയലിൽ പീടികക്കടുത്ത് മരണമടഞ്ഞത്.
ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ഇവിടെ കഴുങ്ങ് മരം വീണ് വൈദ്യുതി കമ്പികൾ മുറിഞ്ഞ് വീണിരുന്നു. ഇവിടെ അറ്റകുറ്റപണിക്കായി നിയോഗിക്കപ്പെട്ട സാജിദും സഹപ്രവർത്തകനും രാവിലെ സ്ഥലത്തേക്ക് പോവുന്നതിനിടയിൽ തൊട്ടടുത്ത ട്രാൻസ്‌ഫോർമറിൽ നിന്നും എ.ബി.സ്വിച്ച് ഉൾപ്പെടെ ഓഫ് ചെയ്തിതിരുന്നു. പൊട്ടിവീണ കമ്പി നീക്കം ചെയ്യുന്നതിനിടയിലാണ് പൊടുന്നനെ ഷോക്കേറ്റത്. കൂടെയുണ്ടായ ജിവനക്കാരനും സമീപവാസികളും ചേർന്ന് ഉടൻ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസ്ഥലത്തിനടുത്തുള്ള ഒരു വീട്ടിൽ പ്രവർത്തിപ്പിച്ച ജനറേറ്ററിൽ നിന്ന് പ്രവഹിച്ച വൈദ്യുതിയാണ് ഷോക്കേൽക്കാൻ ഇടയാക്കിയതെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.ഇതേ പറ്റി വിശദമായി അന്വേഷിക്കും. ഇലക്ട്രിക്കൽ ഇൻസ്പക്ഷഷൻ വിഭാഗം പരിശോധനക്കെത്തുന്നുണ്ട്. കായലോട്ടെ ഹമീദിന്റെയും പരേതയായ റംലയുടെയും മകനാണ് സാജിദ്. കഴിഞ്ഞ ആറ് വർഷത്തോളമായി കോടിയേരി സെക്ഷനിലാണ് ജോലി ചെയ്യുന്നത് - കോടിയേരിയിലെ ക്വാർട്ടേഴ്‌സി ലാ ണ് ഇപ്പോൾ കുടുംബത്തോടെ താമസിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്