- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളയാട് ഇതര സംസ്ഥാനക്കാരിയായ യുവതി മരിച്ച നിലയിൽ : സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ; പൊലീസ് അന്വേഷണമാരംഭിച്ചു

കണ്ണൂർ: പേരാവൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോളയാട് ആര്യാപറമ്പിൽ ഇതരസംസ്ഥാനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ സ്വദേശിയും ആര്യാപറമ്പിലെ സൈന്റ് മേരീസ് എസ്റ്റേറ്റിലെ താമസക്കാരിയുമായ മമ്ത കുമാരിയെയാണ് (20) താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചതിനെ തുടർന്ന് ഇവരോടൊപ്പം താമസിച്ചു വരുന്നവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
കോളയാട് ആര്യപ്പറമ്പിൽ തൊഴിലിടത്തിനു സമീപത്തെ മുറിയിലായിരുന്നു മൃതദേഹം വ്യാഴാഴ്‌ച്ച പകൽ കണ്ടെത്തിയതുകൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്കൊപ്പം താമസിക്കുന്ന സിക്കന്തറെന്ന യുവാവിനെയും ഇയാളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തത്
ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിൽ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു ഇവർ.


