- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധിക വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ; കൂത്തുപറമ്പിനടുത്തെ കോട്ടയം പഞ്ചായത്തിൽ 82 കാരിയുടെ മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

കുത്തുപറമ്പ്: കൂത്തുപറമ്പിനടുത്തെ കോട്ടയം പഞ്ചായത്തിൽ വയോധികയെ വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒകെ അംബുജാക്ഷി (82) ആണ് മരിച്ചത്. വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരം അംബുജാക്ഷിയെ ചായകുടിക്കാനായി വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്.
കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക്ക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കതിരുർ പൊലിസ് ഇൻക്വസ്റ്റ് നടത്തി


