- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകുന്നിൽ കാണാതായ ഓട്ടോ ഡ്രൈവർ കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് നിഗമനം

X
കണ്ണൂർ: കാണാതായതിനെ തുടർന്ന് പൊലിസും നാട്ടുകാരും തെരച്ചിൽ നടത്തി കൊണ്ടിരുന്ന ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായ ചെറുകുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ ചുണ്ടതച്ചൻ കണ്ടിയാൽ ക്ഷേത്രത്തിന് സമീപത്തെ തൈ വളപ്പിൽ ചന്ദ്രന്റെ (56) മൃതദേഹമാണ് ചുണ്ടയിലെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറിൽ നിന്ന് കണ്ടെടുത്തത്.
കണ്ണപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധന നടത്തിയതിന് ശേഷം കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പൊലിസ് നിഗമനം. കണ്ണപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story


