പയ്യന്നൂർ:വാടകവീട് ഒഴിപ്പിക്കാൻ പൊലീസെത്തിയപ്പോൾ വാടകക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.പയ്യന്നൂർ ടൗണിൽ നേരത്തെ വളം വിൽപ്പന നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ നാലു വർഷമായി വാടക കൊടുക്കുകയോ വീട്ടിൽ നിന്ന് മാറി ക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ കോടതിയെ സമീപിച്ച് ഒഴിപ്പിക്കാൻ ഉത്തരവ് നേടിയിരുന്നു.

ഈ ഉത്തരവ് നടപ്പാക്കാൻ പല തവണ സാവകാശവും നൽകി. തിങ്കളാഴ്‌ച്ച ഉത്തരവ് നടപ്പാക്കാനായി ആമീൻ പൊലീസിനൊപ്പം എത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി..