- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

ഇരിട്ടി: ഇരിട്ടിയിൽ പതിനേഴുകാരനായ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തന്തോട് മുക്കട്ടിയിലെ പൂമഠത്തിൽ ഹൗസിൽ കെ.വി. സൂരജ് (17) നെയാണ് തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെ താന്തോടിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് മികച്ച വിജയം നേടിയ സൂരജ് ബിരുദ പഠനത്തിനായുള്ള തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു,ഇരിട്ടിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്ന പി.എം.മധുസൂദനന്റെയും കെ.വി. സിന്ധുവിന്റെയും മകനാണ് സഹോദരങ്ങൾ :കെ.വി.മിഥുൻ ,കെ.വി.ഗൗതം(ഇരുവരും ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ )
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ മേഖലയുടെ മലയോര പ്രദേശത്ത് രണ്ടാഴ്‌ച്ചയ്ക്കിടെ മൂന്നാമെത്തെ വിദ്യാർത്ഥിയാണ് ജീവനൊടുക്കുന്നത്. പേരാവൂർ, ആറളം മേഖലയിൽ ഒരു വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരിട്ടിയിലും ആത്മഹത്യ നടന്നത്.


