ചെറുപുഴ: മംഗളുരുവിൽ ചെറുപുഴ സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ ചിറ്റാരിക്കാൽ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. കൊളാസോ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു.

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നീന പിന്നീട് മരണമടയുകയായിരുന്നു. സാമ്പത്തിക പ്രയാസത്തെ തുടർന്നുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് നീന എഴുതിവെച്ച കത്തിലെ സൂചനയെന്ന് ബന്ധുക്കൾ പറഞ്ഞു.