- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ കുറിപ്പിൽ നീന എഴുതി വച്ചത് സാമ്പത്തിക പ്രയാസത്തെ തുടർന്നുള്ള മനോവിഷമം എന്ന്; മംഗളൂരുവിൽ ചെറുപുഴ സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്
ചെറുപുഴ: മംഗളുരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ മംഗളുരു പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശിനി നീന സതീഷാണ് (22) മരിച്ചത്. കൊളാസോ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു.
ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നീന പിന്നീട് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. സാമ്പത്തിക പ്രയാസത്തെ തുടർന്നുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് നീന എഴുതിവെച്ച കത്തിലെ സൂചനയെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവർ ഉടൻ വിദ്യാർത്ഥിനിയെ മംഗളൂരിലെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നുമംഗളുരു പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്