കണ്ണൂർ: പയ്യന്നൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുഞ്ഞി വളപ്പിൽ സദാനന്ദനെയാ (53) ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച, രാവിലെ പതിനൊന്നര മണിയോടെയാണ് ഇദ്ദേഹം ലോഡ്ജിൽ മുറിയെടുത്തിരുന്നത്. രാത്രി ഏറെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ റിങ്ങു ചെയ്യുന്നതല്ലാതെ എടുക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്.

ഇതോടെ, പയ്യന്നൂർ കൊറ്റിയിലെ ലോഡ്ജിൽ മുറിയെടുത്ത വിവരം അറിഞ്ഞു. ലോഡ്ജ് മുറി വാതിലിന്റെ കുറ്റി തകർത്ത് പരിശോധിച്ചപ്പോഴാണ് സദാനന്ദനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.ഭാര്യ: സുമതി. മക്കൾ: സനൂപ്, സയന (ഇരുവരും ദുബായ് ) മരുമക്കൾ: നിമിഷ, ജിതേഷ്