കണ്ണൂർ: പ്രണയനൈരാശ്യത്താൽ യുവാവ് സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്തത് കാവുമ്പായി ഐച്ചേരി ഗ്രാമത്തെ നടുക്കി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണൻ-സിജി ദമ്പതികളുടെ മകൻ ലെജിനാ(24) ഇന്ന് പുലർച്ചെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞത്.

എഴുപതുശതമാനം പൊള്ളലേറ്റ ലെജിൻ അതീവഗുരുതരാവസ്ഥയിലായിരുന്നു. പൊലിസ് സേനാ ഡിഫൻസ് അംഗമായ ലെജിൻ തളിപ്പറമ്പിൽ പരിശീലനം നടത്തിവരികയാണ്. ഞായറാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിയോടെ കാമുകിയുടെ വീട്ടിലേക്ക് പോകുന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചതിനു ശേഷം കാമുകിയായ യുവതിയുടെ താഴെവിളക്കന്നൂർ നടുവിൽ കണ്ണാടിപ്പാറയിലെ വീടിന് മുൻപിലെത്തി പെട്രോൾ ഒഴിച്ചു ദേഹത്ത് സ്വയം തീകൊളുത്തുകയായിരുന്നു.

ഇയാളെ പിൻതുടർന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളും ആദ്യം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും പീന്നിട് മംഗളൂരിലേക്കും മാറ്റിയെങ്കിലും തിങ്കളാഴ്‌ച്ച പുലർച്ചെ മരണമടയുകയായിരുന്നു. ലിമിഷയാണ് ഏകസഹോദരി(ഡിഗ്രിവിദ്യാർത്ഥിനി പൈസക്കരി) മൃതദേഹം പോസ്റ്റു മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. സംഭവത്തിൽ ശ്രീകണ്ഠാപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.