- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെ താമസിച്ച സഹപ്രവർത്തക കലഹത്തിനിടെ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ; സമ്മർദ്ദം താങ്ങവയ്യാതെ മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ; മരണമടഞ്ഞത് ചാലക്കുടി സ്വദശിനി ബേബി ബാബു
മുംബൈ: മുംബൈയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നവി മുംബൈയി കോപ്പർഖൈർണയിലാണ് മലയാളി യുവതി ബേബി ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. 33 വയസ്സായിരുന്നു. ചാലക്കുടി സ്വദേശിനിയാണ് ബേബി ബാബു. രണ്ടു ദിവസം മുൻപാണ് കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായി വഴക്കിട്ടതും തുടർന്ന് നടന്ന കൈയാങ്കളിയിൽ സഹപ്രവർത്തകക്ക് തലക്ക് പരിക്കേറ്റതും. ഇവർ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൂടെ താമസിച്ചിരുന്ന സഹപ്രവർത്തകയുമായുള്ള കലഹമാണ് ജീവനൊടുക്കാൻ കാരണമായി ബേബി ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവർ രണ്ടു പേരും തൃശൂർ ജില്ലയിൽ ചാലക്കുടി വെട്ടുകടവ് സ്വദേശികളാണ്.
കോപ്പർഖൈർണയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഭാരവാഹികളും മുംബൈയിലെ നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ എസ് ശ്യാംകുമാറും സംഭവ സ്ഥലത്തെത്തി ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിൽ നിന്നെത്തിയ ബന്ധുക്കൾക്ക് കൈമാറി.
വസായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ നഴ്‌സിങ് ബ്യുറോയുടെ കീഴിലാണ് രണ്ടു പേരും ജോലി ചെയ്യുന്നത്. കൈതവളപ്പിൽ ബാബുവിന്റെ മകളാണ് മരണപ്പെട്ട ബേബി.
മറുനാടന് മലയാളി ബ്യൂറോ