- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാവായ ഹോട്ടൽ ഉടമ ജീവനൊടുക്കി; ബ്ളേഡ് പണമിടപാടുകാരനെതിരെ കേസ്

കണ്ണൂർ: ശ്രീകണ്ഠാപുരം ടൗണിലെ ഹോട്ടൽ ഉടമയുടെ മരണത്തിൽ ബ്ളേഡ് പണമിടപാടുകാരനെതിരെ പൊലിസ് കേസെടുത്തു. ഹോട്ടൽ ഉടമയും കോൺഗ്രസ് നേതാവുമായി മടമ്പം വന്നിയൂരിലെ എം. വി കുഞ്ഞികൃഷ്ണന്റെ ഭാര്യ ടി.കെ രമണിനൽകിയ പരാതിയിലാണ് കണിയാർ വയൽ സ്വദേശി ചാക്കോക്കെതിരെ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ മാർച്ച് അഞ്ചിന് രാവിലെയാണ് ഹോട്ടലിനകത്ത് കുഞ്ഞികൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട ഉടമയ്ക്കും പണമിടപാടുകാരനുമെതിരെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നു. ചാക്കോയിൽ നിന്നും നാലുലക്ഷം രൂപ കുഞ്ഞികൃഷ്ണൻ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന് ഈടായി ഇരുപത് സെന്റ് സ്ഥലത്തിന്റെ രേഖയും നൽകിയിരുന്നു. മാസം അയ്യായിരം രൂപവീതം പലിശയിനത്തിൽ തിരിച്ചടച്ചിട്ടും വീണ്ടും മുതലിനും പലിശയ്ക്കും വേണ്ടി കുഞ്ഞികൃഷ്ണനെ ബ്ളേഡുകാരൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതേ തുടർന്നാണ് കുഞ്ഞികൃഷ്ണൻ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേ തുടർന്നാണ് ശ്രീകണ്ഠാപുരം പൊലിസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ, അനധികൃത പണമിടപാട് എന്നീ കുറ്റങ്ങളാണ് ചാക്കോയ്ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.


