- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എന്റെ സ്നേഹം നിറഞ്ഞ സഹപ്രവർത്തകർ അറിയുന്നതിന്.. എന്റെ ഇൻക്വസ്റ്റ് ജബ്ബാർ സാറിനെ കൊണ്ട് ചെയ്യിക്കണം; അവന്മാരെ എന്റെ മൃതദേഹം കാണാൻ കൂടി അനുവദിക്കരുത്; തന്റെ മരണത്തിന് ഉത്തരവാദികളെ തുറന്നുകാട്ടുന്ന പ്രൊബേഷൻ എസ്‌ഐ ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് മറുനാടൻ മലയാളിക്ക്
കൊച്ചി: മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം കൊണ്ടാണ് താൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന എറണാകുളം നോർത്ത് സ്‌റ്റേഷൻ എസ്‌ഐ ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ എസ്.ഐ ബിപിൻദാസും സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ പീറ്ററുമാണെന്നാണ് ഗോപകുമാർ എഴുതിയിരിക്കുന്നത്. തന്റെഅമ്മയ്ക്കും,ഭാര്യസൗമ്യയ്ക്കുംമക്കൾക്കുമായാണ്കത്ത്എഴുതിയിരിക്കുന്നത്.അടുത്തിടെയായി താൻ ഔദ്യോഗിക ജീവിതത്തിൽ താങ്ങാനാവാത്ത വിധം മാനസികസമ്മർദ്ദത്തിലാണ്. നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജെ.പീറ്റർ, എസ്‌ഐ ബിപിൻ ദാസ് എന്നിവർ ചേർന്ന് തന്നെ മാനസികമായി തുടർന്ന് ജീവിക്കുവാൻ കഴിയാത്ത വിധം അതീവ സമ്മർദ്ദത്തിലാഴ്‌ത്തുകയാണ്. മേൽ ഉദ്യോഗസ്ഥരുടെ കീഴിൽ തനിക്കിനി ജോലി തുടർന്ന് പോകാനാവില്ല.തുടർന്ന് മറ്റൊരിടത്തേക്കും തനിക്ക് പോകാൻ വയ്യ. മരണം മാത്രമാണ് ആശ്രയം. തന്റെ മക്കളെ അവസാനമായി ഒന്നുകാണാൻ കഴിഞ്ഞില്ലെന്ന ദു:കം മാത്രം അവശേഷിക്കുന്നുവെന്നും ഗോപകുമാർ തന്റെ കുറിപ്പിൽ പറയുന്നു. തന്റെ ഇൻക്വസ്റ്റ് ജബ്ബാർ സാറിനെക്കൊണ്ട് ചെ
കൊച്ചി: മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം കൊണ്ടാണ് താൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന എറണാകുളം നോർത്ത് സ്‌റ്റേഷൻ എസ്‌ഐ ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ എസ്.ഐ ബിപിൻദാസും സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ പീറ്ററുമാണെന്നാണ് ഗോപകുമാർ എഴുതിയിരിക്കുന്നത്.
തന്റെഅമ്മയ്ക്കും,ഭാര്യസൗമ്യയ്ക്കുംമക്കൾക്കുമായാണ്കത്ത്എഴുതിയിരിക്കുന്നത്.അടുത്തിടെയായി താൻ ഔദ്യോഗിക ജീവിതത്തിൽ താങ്ങാനാവാത്ത വിധം മാനസികസമ്മർദ്ദത്തിലാണ്. നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജെ.പീറ്റർ, എസ്‌ഐ ബിപിൻ ദാസ് എന്നിവർ ചേർന്ന് തന്നെ മാനസികമായി തുടർന്ന് ജീവിക്കുവാൻ കഴിയാത്ത വിധം അതീവ സമ്മർദ്ദത്തിലാഴ്‌ത്തുകയാണ്.
മേൽ ഉദ്യോഗസ്ഥരുടെ കീഴിൽ തനിക്കിനി ജോലി തുടർന്ന് പോകാനാവില്ല.തുടർന്ന് മറ്റൊരിടത്തേക്കും തനിക്ക് പോകാൻ വയ്യ. മരണം മാത്രമാണ് ആശ്രയം. തന്റെ മക്കളെ അവസാനമായി ഒന്നുകാണാൻ കഴിഞ്ഞില്ലെന്ന ദു:കം മാത്രം അവശേഷിക്കുന്നുവെന്നും ഗോപകുമാർ തന്റെ കുറിപ്പിൽ പറയുന്നു.
തന്റെ ഇൻക്വസ്റ്റ് ജബ്ബാർ സാറിനെക്കൊണ്ട് ചെയ്യിക്കണമെന്നും പീറ്ററിനെയും വിബിൻ ദാസിനെയും തന്റെ മൃദദേഹം കാണാൻ കൂടി അനുവദിക്കരുതെന്നും് നോർത്ത് സ്റ്റേഷനിലെ സഹപ്രവർത്തകരോടായി ഗോപകുമാർ കുറിപ്പിൽ പറയുന്നുണ്ട്. ഞായറാഴ്ച ഉച്ചയോടെ നോർത്ത് റെയിൽവേ സ്റ്റേഷന് സമീത്തെ ലോഡ്ജ് മുറിയിലാണ് ഗോപകുമാറിനെ യൂണിഫോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നതോടെ ഭാര്യയാണ് നോർത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചത്. പിന്നീട് ഇവിടെ നിന്ന് രണ്ട് പൊലീസുകാർ ലോഡ്ജിലെത്തി മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതേ തുടർന്ന് പുറകുവശത്തെ വാതിലിൽ കൂടി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഒരാഴ്ചയായി ഗോപകുമാറിന് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ഡ്യൂട്ടി. എല്ലാ ദിവസവും ഡ്യൂട്ടിക്ക് ശേഷം ഇദ്ദേഹം നോർത്ത് സ്റ്റേഷനിൽ എത്താറുണ്ടായിരുന്നു. എന്നാൽ, ശനിയാഴ്ച ഡ്യൂട്ടിക്ക് സ്റ്റേഷനിൽ പോയിരുന്നില്ല. ഡ്യൂട്ടിക്ക് ശേഷം ലോഡ്ജിലേക്ക് പോയിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ഞായറാഴ്ച രാവിലെയും സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിലും തൃപ്പൂണിത്തുറയ്ക്ക് പോയിരിക്കുമെന്നാണ് കരുതിയിരുന്നത്.
കഴിഞ്ഞ മേയിലാണ് ഗോപകുമാർ നോർത്ത് സ്റ്റേഷനിൽ എത്തുന്നത്. ഇതിനുമുമ്പ് എക്‌സൈസിൽ പ്രിവന്റീവ് ഓഫീസറായിരുന്നു. ഭാര്യ: വിജിത വി.ജി. (സൗമ്യ). നന്ദഗോപൻ, അനന്തഗോപൻ എന്നിവരാണ് മക്കൾ. തിരുവനന്തപുരത്ത് നിന്ന് ബന്ധുക്കൾ എത്താൻ വൈകിയതിനാൽ മൃതദേഹം കണ്ടെത്തി 12 മണിക്കൂറിന് ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾക്കായി താഴെയിറക്കിയത്. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് പുതുതായി ചുമതലയേറ്റ കൊച്ചി ഐജി വിജയ് സാഖറെ പറഞ്ഞു. ഡിസിപി അഡ്‌മിനിസ്‌ട്രേഷൻ പ്രേംകുമാർ നേരിട്ടാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ജില്ലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാർ. ജനുവരി നാലിന് കടവന്ത്ര പൊലീസ് സ്റ്റേഷൻ വളപ്പിൽ എഎസ്‌ഐ പി.എം. തോമസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തോമസ് പ്രതിയായ കേസ് കോടതി വിചാരണ ചെയ്യാനിരിക്കെയായിരുന്നു ആത്മഹത്യ.