- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാക്കുറിപ്പ് സെൽഫിയിലെടുത്ത് ദമ്പതികൾ; കല്ല്യാണം വീട്ടുകാരംഗീകരിക്കാത്തിനാൽ ഫാനിന്റെ കൊളുത്തിൽ കെട്ടിത്തൂങ്ങി മരണം; തിരുപ്പതിയിൽ പ്രണയത്തിന് ദുരന്താന്ത്യം
തിരുപ്പതി: ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ദമ്പതികൾ കല്ല്യാണത്തിന് ശേഷം ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു ശേഷം ആത്മഹത്യ ചെയ്തത്. വീട്ടുകാരുടെ അനുമതിയില്ലാതെയായിരുന്നു ഇരുവരും വിവാഹിതരായത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെൽഫിയിൽ പറഞ്ഞാണ് സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു ശേഷം ആത്മഹത്യ ചെയ്തത്. തിരുമല രംബഗീച്ച ഗസ്റ്റ് ഹൗസിലാണ് ഇരുവരും മൂന്നുദിവസം മുമ്പു മുറിയെടുത്തത്. സമ്പത്ത് കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയശേഷം അടുത്തബന്ധുവായ സത്യവാണിയുമായി പ്രണയത്തിലാവുകയായിരുന്നു. ടിടിഡി ഗസ്റ്റ് ഹൗസിൽ മൂന്നു ദിവസം മുൻപാണ് ഇവർ മുറിയെടുത്തത്. ചൊവ്വാഴ്ച മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരൻ കതകിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത
തിരുപ്പതി: ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ദമ്പതികൾ കല്ല്യാണത്തിന് ശേഷം ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു ശേഷം ആത്മഹത്യ ചെയ്തത്. വീട്ടുകാരുടെ അനുമതിയില്ലാതെയായിരുന്നു ഇരുവരും വിവാഹിതരായത്.
ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെൽഫിയിൽ പറഞ്ഞാണ് സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു ശേഷം ആത്മഹത്യ ചെയ്തത്. തിരുമല രംബഗീച്ച ഗസ്റ്റ് ഹൗസിലാണ് ഇരുവരും മൂന്നുദിവസം മുമ്പു മുറിയെടുത്തത്. സമ്പത്ത് കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയശേഷം അടുത്തബന്ധുവായ സത്യവാണിയുമായി പ്രണയത്തിലാവുകയായിരുന്നു.
ടിടിഡി ഗസ്റ്റ് ഹൗസിൽ മൂന്നു ദിവസം മുൻപാണ് ഇവർ മുറിയെടുത്തത്. ചൊവ്വാഴ്ച മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരൻ കതകിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. സീലിങ് ഫാനിന്റെ കൊളുത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദമ്പതികൾ. ഫാൻ അഴിച്ചുമാറ്റിയ ശേഷമാണ് കൊളുത്ത് തൂക്കുകയറിനു ഉപയോഗിച്ചത്.
വീട്ടുകാർ വിവാഹത്തെ എതിർത്തതിനെത്തുടർന്നാണ് ഇരുവരും കഴിഞ്ഞദിവസം തിരുപ്പതിയിലെത്തി വിവാഹിതരായത്. ഇവരുടെ ഫോൺ പരിശോധിച്ച പൊലീസാണ് ആത്മഹത്യയ്ക്കു മുൻപുള്ള ദൃശ്യം പകർത്തിയിവരുന്നതായി കണ്ടെത്തിയത്. ഈ വീഡിയോ സന്ദേശവും അവർ ചിലർക്ക് അയച്ചിരുന്നു.