- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ കാര്യങ്ങളെല്ലാം അവനറിയാം... ഒപ്പം ജീവിക്കാൻ കഴിയില്ല': പുലർച്ചെ ബ്യൂട്ടീഷ്യൻ എത്തിയപ്പോൾ കുളിച്ച് വരാമെന്ന് പറഞ്ഞ് മേഘ കതകടച്ചത് നിശ്ചയിച്ച് ഉറപ്പിച്ച ശേഷം; വിവാഹ ദിവസം വധു ജീവനൊടുക്കിയ സംഭവത്തിൽ വരനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ ചേവായൂർ പൊലീസ്
കോഴിക്കോട്: വിവാഹ ദിവസം പുലർച്ചെ വധു ജീവനൊടുക്കിയ സംഭവത്തിൽ തുടർ അന്വേഷണത്തിന് പൊലീസ്. വരനെ ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ മരണത്തിൽ അസ്വാഭാവികത ഒന്നും തോന്നിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ചേവായൂർ പൊലീസ് അറിയിച്ചു.
യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂർ ഇൻസ്‌പെക്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു. 'എന്റെ കാര്യങ്ങളെല്ലാം അവനറിയാം... ഒപ്പം ജീവിക്കാൻ കഴിയില്ല... എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..' എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം.
കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ (30) ആണ് ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു. നേരത്തെ തന്നെ ഇരുവർക്കും പരിചയമുണ്ടായിരുന്നു. വീട്ടുകാരുടെ പൂർണസമ്മതത്തോടെയായിരുന്നു വിവാഹം
വെളുപ്പിന് ബ്യൂട്ടിഷ്യൻ എത്തിയപ്പോൾ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. വീട്ടുകാർ വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയുടെ ജനൽചില്ലു പൊട്ടിച്ചു നോക്കിയിട്ടു കണ്ടില്ല. ഒടുവിൽ മുറിയുടെ ജനൽചില്ലു പൊട്ടിച്ചു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടൻ വാതിൽ ചവിട്ടിത്തുറന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ, തലേദിവസം വരെ വീട്ടിൽ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം വധൂഗൃഹത്തിലായതിനാൽ കല്യാണമണ്ഡപവും മറ്റു സൗകര്യങ്ങളും
ഒരുക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ