- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലൂടെ ഉള്ള ആത്മഹത്യാ പ്രഖ്യാപനം ഫാഷനാക്കിയെടുത്ത് ചില സ്ത്രീകൾ; തൊടുപുഴ സംഭവത്തിന്റെ പിന്നിലും മറ്റു താൽപര്യങ്ങൾ; മൊബൈൽ ഫോൺ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിയുടെ വാദങ്ങൾ ദുർബലമാക്കുന്നു; യുവതിക്കെതിരെ നിയമനടപടി എടുക്കുമെന്ന് തൊടുപുഴ പൊലീസ്
തൊടുപുഴ: പൊലീസിന്റെ പീഡനത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട വീട്ടമ്മയുടെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതോടെ ഇവർക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ പൊലീസ് ഒരുങ്ങുന്നു. ഫേസ്‌ബുക്കിലൂടെ ആത്മഹത്യാപ്രഖ്യാപനം നടത്തി അടുത്തിടെ ചിലർ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം നടത്തി ജനശ്രദ്ധയാകർഷിച്ച രീതിയിൽ വീട്ടമ്മ പൊലീസിനെ അപമാനിക്കാൻ കരുതിക്കൂട്ടി പോസ്റ്റിടുകയായിരുന്നുവെന്നാണ് സൂചനകൾ. തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ തന്നെ, എസ്‌ഐ ലൈംഗികച്ചുവയുള്ള വാക്കുകളോടെയാണ് സ്വീകരിച്ചതെന്നും തന്റെ ഭർത്താവിനെ മർദ്ദിച്ചവശനാക്കിയെന്നും പൊലീസ് പീഡനം തുടരുന്ന സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുകയാണെന്നും വ്യക്തമാക്കിയായിരുന്നു ജോളിയുടെ പോസ്റ്റ്. ഇതോടെ സംഭവം വൻ വിവാദമായി മാറുകയും ചെയ്തു. പക്ഷേ, സംഭവം അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടമ്മയുടെ പരാതി വ്യാജമാണ
തൊടുപുഴ: പൊലീസിന്റെ പീഡനത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട വീട്ടമ്മയുടെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതോടെ ഇവർക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ പൊലീസ് ഒരുങ്ങുന്നു. ഫേസ്‌ബുക്കിലൂടെ ആത്മഹത്യാപ്രഖ്യാപനം നടത്തി അടുത്തിടെ ചിലർ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം നടത്തി ജനശ്രദ്ധയാകർഷിച്ച രീതിയിൽ വീട്ടമ്മ പൊലീസിനെ അപമാനിക്കാൻ കരുതിക്കൂട്ടി പോസ്റ്റിടുകയായിരുന്നുവെന്നാണ് സൂചനകൾ.
തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ തന്നെ, എസ്‌ഐ ലൈംഗികച്ചുവയുള്ള വാക്കുകളോടെയാണ് സ്വീകരിച്ചതെന്നും തന്റെ ഭർത്താവിനെ മർദ്ദിച്ചവശനാക്കിയെന്നും പൊലീസ് പീഡനം തുടരുന്ന സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുകയാണെന്നും വ്യക്തമാക്കിയായിരുന്നു ജോളിയുടെ പോസ്റ്റ്.
ഇതോടെ സംഭവം വൻ വിവാദമായി മാറുകയും ചെയ്തു. പക്ഷേ, സംഭവം അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ വീട്ടമ്മയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് പൊലീസ് ഒരുങ്ങുന്ന്ത്. സോഷ്യൽ മീഡിയയിലൂടെ ആത്മഹത്യാ പ്രഖ്യാപനം നടത്തിയതിന് കേസെടുക്കാനുള്ള സാധ്യതകളും പരിശോധിക്കുകയാണ്.
ഞായറാഴ്ച രാത്രി 11.14നാണ് ഇവർ തന്റെ ദുരനുഭവം ഫേസ്‌ബുക്കിൽ കുറിച്ചത്. സുഖമില്ലാത്ത ഭർത്താവിനെ തൊടുപുഴ എസ്.ഐ ഇടിച്ച് കോലഞ്ചേരി ആശുപത്രിയിൽ ആക്കിയതായി പോസ്റ്റിൽ പറയുന്നു. തന്നെ കടന്നുപിടിക്കാൻ വന്ന മൊബൈൽ ഷോപ്പുടമയ്‌ക്കെതിരെ പരാതിയുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയപ്പോൾ പണം വേണോ എന്ന് എസ്‌ഐ ചോദിച്ചു.
'പണം മാത്രമല്ല സുഖവും തരാം, ക്വാർട്ടേഴ്‌സിലേക്ക് പോര്' എന്നായിരുന്നു എസ്‌ഐയുടെ പ്രതികരണമെന്നും യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് രോഗിയായ ഭർത്താവിനെ പൊലീസ് ആക്രമിച്ച് ആശുപത്രിയിലാക്കിയതായും പിന്നീട് ഗുരുതരാവസ്ഥയിലായ ഭർത്താവിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെന്നും, രണ്ട് ദിവസം ഐസിയുവിലായിരുന്നെന്നും യുവതി പോസ്റ്റിൽ പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നും ഇറങ്ങിയാൽ മരണമെന്നാണ് യുവതിയുടെ നിലപാടുമായി ര്ണ്ടു പോസ്റ്റുകൾ വേറെയും നൽകി.
സിപിഐഎം പ്രവർത്തകരാണ് താനും ഭർത്താവ് റജിയുമെന്നും ജോളി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതേസമയം പരാതിക്കാരിയുടെ ഭർത്താവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയും സ്‌റ്റേഷനിൽ വച്ച് അക്രമാസക്തനാകുകയും ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ സമയത്ത് മറ്റു പലരും സ്റ്റേഷനിലുണ്ടായിരുന്നു. ഇവരും റജിയുടെ പെരുമാറ്റത്തിന് സാക്ഷികളാണെന്നത് പൊലീസിന് തങ്ങളുടെ ഭാഗം തെളിയിക്കാൻ സഹായകമാകുമെന്നാണ് സൂചനകൾ.
അതുപോലെ യുവതിയും ഭർത്താവും ഉന്നയിക്കുന്നതുപോലെ പ്രശ്‌നങ്ങൾ മൊബൈൽ ഷോപ്പിലും ഉണ്ടായിട്ടില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും സ്റ്റേഷനിലെ ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. ഇതിൽനിന്നെല്ലാം വീട്ടമ്മയും ഭർത്താവും ആരോപിക്കുന്നതുപോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാകുന്നതായാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ വച്ച് വയലന്റ് ആയ റജിയെ തങ്ങൾ ആശുപത്രിയിലാക്കുകയുമായിരുന്നുവെന്നാണ് പൊലീസ് സബ് ഇൻസ്‌പെക്ടർ ജോബിൻ ആന്റണിയുടെ നിലപാട്. പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പ്രശ്‌നം ഏറെ ചർച്ചയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ ടൗണിലായിരുന്നു സംഭവം നടന്നത്. മൊബൈലിൽ ചാർജ് തീർന്നതിനെ തുടർന്നാണ് ജോളി വെറോണിയെന്ന വീട്ടമ്മ, സൈറ മൊബൈൽസിൽ ചാർജ് ചെയ്യാനായി പോയത്. ഫോൺ കുത്തിവെക്കാൻ സഹായിച്ച കടക്കാരൻ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ജോളി ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുകയായിരുന്നു. അകത്ത് കയറിവന്നാൽ ഫോൺ മാത്രമല്ല, നിന്നേയും ചാർജ് ചെയ്യാമെന്നാണ് അൻപത് വയസോളം പ്രായമുള്ള കടക്കാരൻ പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു. തന്നോട് അശ്ലീലം പറയുകയും കടന്ന് പിടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു.
ഇതേത്തുടർന്ന് റജിയുമെത്തി തർക്കം രൂക്ഷമായപ്പോൾ അടുത്തുണ്ടായിരുന്നവർ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തന്നെയും ഭർത്താവിനെയും കടക്കാരനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെച്ചെന്നപ്പോൾ കടക്കാരനെ കസേരയിട്ട് ഇരുത്തിയ എസ്.ഐ തന്നോട് മുറിയിൽവന്നാൽ പണം തരാമെന്ന് പറഞ്ഞതായും ഇത് ചോദ്യംചെയ്ത ഭർത്താവിനെ എസ്.ഐയും മറ്റ് എട്ട് പൊലീസുകാരും ചേർന്ന് മർദിച്ചതായും സ്റ്റേഷനിൽനിന്ന് തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ജീപ്പിൽവച്ചും മർദിച്ചതായും രണ്ടുദിവസം കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്നും ആണ് ആരോപണം ഉയർന്നത്. മൊബൈൽ സെന്ററിൽ വീട്ടമ്മയും ഭർത്താവും അനാവശ്യമായി ബഹളമുണ്ടാക്കുകയായിരുന്നുവെന്നാണ് കടക്കാരൻ വ്യക്തമാക്കിയിട്ടുള്ളത്.
പരാതിയിൽ കഴമ്പില്‌ളെന്ന് അന്വേഷണത്തിൽ കണ്ടത്തെിയതായി സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി വി.എൻ. സജി പറഞ്ഞു. പൊലീസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇവർക്കെതിരെ മാനനഷ്ടക്കേസ് നൽകണമെന്ന് സ്‌പെഷൽ ബ്രാഞ്ച് ജില്ല പൊലീസ് മേധാവിയോട് ശിപാർശ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ വീട്ടമ്മയോട് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ ഭർത്താവ് ബഹളംവെക്കുകയും സ്റ്റേഷനുള്ളിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിക്കുകയുമാണ് ചെയ്തതെന്ന് എസ്.ഐ പറഞ്ഞു.
ആരോപണങ്ങൾ പൂർണമായും വാസ്തവവിരുദ്ധമാണ്. അവരോട് മോശമായി സംസാരിക്കുകയോ ഭർത്താവിനെ മർദിക്കുകയോ ചെയ്തിട്ടില്ല. സംഭവദിവസം രാത്രി വീട്ടമ്മ തന്നെ ഫോണിൽവിളിച്ച് പണം ആവശ്യപ്പെടുകയും നൽകാനാവില്‌ളെന്ന് പറഞ്ഞപ്പോൾ ആരോപണങ്ങൾ കെട്ടിച്ചമക്കുകയുമായിരുന്നു. വീട്ടമ്മക്കെതിരെ വകുപ്പ് തലത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും എസ്.ഐയും വ്യക്തമാക്കുന്നു.
അതേസമയം, സോഷ്യൽ മീഡിയയിൽ ആത്മഹത്യാ പ്രഖ്യാപനം നടത്തി ജനശ്രദ്ധ നേടാനുള്ള ശ്രമങ്ങൾ അടുത്തകാലത്ത് വേറെയും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ശ്രീവിജി ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിക്കുകയും അത് മന്ത്രിമാരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെ പോസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ ചർച്ചയായി മാറിയിരുന്നു. സെപ്റ്റംബറിലായിരുന്നു സംഭവം. തനിക്ക് നീതികിട്ടിയില്ലെങ്കിൽ 27-ാം തീയതി ആത്മഹത്യചെയ്യുമെന്നായിരുന്നു ഭീഷണി.
അതേസമയം, ഈ സമയംവരെ തന്റെയടുത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും അന്വേഷിക്കാൻ വന്നിട്ടില്ലെന്നും ഏകപക്ഷീയമായ അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും വ്യക്തമാക്ികി ജോളി ഇന്ന് വീണ്ടും ഫെയ്‌സ് ബുക്കിൽ പോസ്റ്റ് നൽയിട്ടുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സഹായിക്കണമെന്ന അഭ്യർത്ഥനയുമായാണ് പോസ്റ്റ്. മൊബൈൽ ഫോൺ ഉടമ പുറത്തുവിട്ട ദൃശ്യം സത്യമല്ലെന്ന് മറ്റൊരു പോസ്റ്റിൽ ജോളി ആരോപിക്കുന്നുമുണ്ട്.